രേണുക വേണു|
Last Modified വെള്ളി, 21 ജൂണ്‍ 2024 (16:22 IST)
മലയാളികളുടെ പൊതുവെ ഉള്ള ശീലമാണ് രാവിലെ എഴുന്നേറ്റാല്‍ വെറും വയറ്റില്‍ ഒരു ചായയോ കാപ്പിയോ കുടിക്കുന്നത്. എന്നാല്‍ വെറും വയറ്റില്‍ ചായ കുടിക്കുന്നത് ആരോഗ്യത്തിനു ഒരു ഗുണവും ചെയ്യുന്നില്ലെന്നാണ് പഠനങ്ങള്‍. ബെഡ് കോഫിയേക്കാള്‍ കേമന്‍ ബെഡ് ഹോട്ട് വാട്ടര്‍ ആണത്രേ..! അതായത് വെറും വയറ്റില്‍ ഒരു ഗ്ലാസ് ഇളംചൂടുവെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു ഏറെ ഗുണങ്ങള്‍ ചെയ്യും. അത് എന്തൊക്കെയാണെന്ന് നോക്കാം...
ഇളം ചൂടുവെള്ളം കുടിക്കുന്നത് തൊണ്ടയ്ക്ക് ആശ്വാസം നല്‍കുന്നു. തണുപ്പ് കാലത്തെ മൂക്കടപ്പ് ഒരു പരിധി വരെ പ്രതിരോധിക്കും. സൈനസ് തലവേദന പ്രതിരോധിക്കാന്‍ പോലും ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണെന്നാണ് പഠനങ്ങള്‍.
ചൂടുവെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ സഹായിക്കും. ഇളം ചൂടുവെള്ളം ശരീരത്തിലെ മലിനമായ കാര്യങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്നു. ഇതിലൂടെ ദഹനവ്യവസ്ഥ സുഗമമായി നടക്കുന്നു. അതിരാവിലെ ഇളം ചൂടുവെള്ളം കുടിക്കുന്നത് മലബന്ധം അകറ്റാനും സഹായിക്കും.
മഴക്കാലത്തും മഞ്ഞുകാലത്തും ഇളം ചൂടുവെള്ളം കുടിക്കുന്നത് ശരീര താപനിലയെ നിയന്ത്രിക്കുന്നു. ചൂടുവെള്ളത്തില്‍ ഉപ്പിട്ട് ഗാര്‍ഗിള്‍ ചെയ്യുന്നത് തൊണ്ട വേദനയില്‍ നിന്ന് ആശ്വാസം നല്‍കും.