മൂന്നാറിലേക്ക് വണ്ടി കയറി നിമിഷ സജയൻ,വെള്ളച്ചാട്ടത്തിൽ നീരാടുന്ന നടി, ചിത്രങ്ങൾ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 11 ജൂണ്‍ 2024 (11:23 IST)
ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ സ്ഥാനാർത്ഥികളെക്കാൾ വാർത്തകളിൽ നിറഞ്ഞത് നടി നിമിഷ സജയൻ്റെ പേരായിരുന്നു. നാലു വർഷങ്ങൾക്കു മുമ്പ് നടി പറഞ്ഞ വാക്കുകളായിരുന്നു വീണ്ടും സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയത്. തുടർന്ന് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ കമൻറ് ബോക്സ് പൂട്ടിയ നടി നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെച്ചു. കളിയാക്കുന്നവർ കളിയാക്കട്ടെ എന്റെ ജീവിതം ഞാൻ മനോഹരമാകും എന്ന നിലപാടാണ് നിമിഷ എടുത്തിരിക്കുന്നത്.
 
 തകർന്നുപോകുമ്പോൾ ഉറക്കെ ചിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ കൂളായി കാര്യങ്ങൾ കൈകാര്യം ചെയ്യുകയാണ് താരം. ഇപ്പോഴിതാ അത്തരക്കാർക്ക് ഒരു മറുപടി എന്നോണം ഒഴിവുകാലം സന്തോഷകരമായി ചിലവഴിക്കുന്നതിന്റെ ചിത്രങ്ങൾ നടി പങ്കുവെച്ചു. 
 
സോഷ്യൽ മീഡിയയുടെ ലോകത്തെ എന്ത് നടന്നാലും തനിക്ക് പ്രശ്നമില്ലെന്ന് മനസ്സോടെ നടി മൂന്നാറിലേക്ക് വണ്ടി കയറി. ഇവിടെയുള്ള ഒരു വെള്ളച്ചാട്ടത്തിന് നടുവിൽ തണുപ്പിൽ നീരാടുന്ന ചിത്രങ്ങളുമായാണ് പിന്നീട് നടി എത്തിയത്.അതിരൂഷ കമന്റുകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. അതുകൊണ്ടുതന്നെ കമന്റ്റ് ബോക്സ് പരിമിതപ്പെടുത്തി. നിമിഷയുടെ വളരെ കുറച്ചുമാത്രം ഫോളോവേഴ്‌സിന് മാത്രമേ കമന്റ്റ് ചെയ്യാൻ കഴിയൂ.
 
 
 
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :