സൂപ്പര്‍ നായകന്‍ പാറ്റ് കമ്മിന്‍സാണ് ഓസീസിന്റെ വാട്ടര്‍ ബോയ്, ഓസീസ് ചാമ്പ്യന്‍ ടീമാകുന്നത് വെറുതെയല്ല

Pat cummins, Worldcup
അഭിറാം മനോഹർ| Last Modified വ്യാഴം, 6 ജൂണ്‍ 2024 (19:34 IST)
Pat cummins, Worldcup
ടി20 ലോകകപ്പില്‍ ഒമാനെതിരായ മത്സരത്തില്‍ പാറ്റ് കമ്മിന്‍സ് വാട്ടര്‍ ബോയ് ആയത് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നു. മിച്ചല്‍ മാര്‍ഷ് നയിക്കുന്ന ടീമില്‍ ജോഷ് ഹേസല്‍വുഡ്,നഥാന്‍ എല്ലിസ്,മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് പേസര്‍മാരായി ഒമാനെതിരെ കളിക്കാനിറങ്ങിയത്.
ഐപിഎല്‍ കഴിഞ്ഞ് ടീമില്‍ വൈകിയെത്തിയ ഏകദിന ടീം നായകനായ പേസര്‍ പാറ്റ് കമ്മിന്‍സ് വൈകിയാണ് ടീമിനൊപ്പം ചേര്‍ന്നത്.


ബാര്‍ബഡോസില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഒമാന്റെ ഇന്നിങ്ങ്‌സ് 125 റണ്‍സില്‍ ഒതുങ്ങിയിരുന്നു. ഒമാനെതിരെ ടീമില്‍ ഇല്ലാതിരുന്ന കമ്മിന്‍സായിരുന്നു മത്സരത്തില്‍ ഓസീസിന്റെ വാട്ടര്‍ ബോയ്. സഹതാരങ്ങള്‍ക്ക് മൈതാനത്ത് വെള്ളവുമായി പലതവണ എത്തിയ കമ്മിന്‍സിനെ വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. ഓസീസിനായി ലോകകപ്പും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും നേടിയ നായകന് ഗ്രൗണ്ടില്‍ വെള്ളം ചുമക്കേണ്ട ആവശ്യമില്ലെന്നും എന്നാല്‍ ഈ കാര്യങ്ങളാണ് ഓസീസിനെ മറ്റ് ടീമുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നതെന്നും ആരാധകര്‍ പറയുന്നത്.


ഇന്ത്യന്‍ ടീമിലാണ് ഒരു ലോകകപ്പ് മത്സരത്തില്‍ ഇത്തരത്തില്‍ സംഭവിച്ചിരുന്നതെങ്കില്‍ മാസങ്ങളോളം നീണ്ട വിവാദങ്ങളാകും ഇതിനെ തുടര്‍ന്നുണ്ടാവുകയെന്നും ഓസീസ് ക്രിക്കറ്റില്‍ വ്യക്തിപൂജയില്ലെന്നും ടീമിന് വേണ്ടിയാണ് കളിക്കാരെല്ലാം കളിക്കുന്നതെന്നും അതാണ് ഓസ്‌ട്രേലിയ നിരന്തരം ട്രോഫികള്‍ നേടുന്നതിന് കാരണമെന്നും ആരാധകര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :