മൊബൈല്‍ സന്താനോത്പാദന ശേഷി കുറയ്ക്കും

വാഷിംഗ്ടണ്‍| WEBDUNIA|
PRO
ആവശ്യത്തിനും അനാവശ്യത്തിനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന പുരുഷ കേസരികള്‍ക്കിതാ ഒരു മുന്നറിയിപ്പ് - മൊബൈല്‍ ഉപയോഗം സന്താനോത്പാദന ശേഷി കുറയ്ക്കും.

കിംഗ്സ്റ്റണിലെ ക്യൂന്‍സ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് മൊബൈല്‍ പുരുഷന്‍‌മാര്‍ക്ക് മുന്നിലെ വില്ലനാണെന്ന് പറയുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പുരുഷ ബീജത്തിന്റെ ഗുണമേന്‍‌മ ഇല്ലാതാക്കുമെന്നും സന്താനോത്പാദന ശേഷി കുറയ്ക്കുമെന്നുമാണ് പഠനത്തില്‍ പറയുന്നത്.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ പുരുഷന്‍‌മാരുടെ ടെസ്റ്റോസ്റ്റിറോണ്‍ നില ഉയരുന്നതും തലച്ചോറിലെ പിറ്റ്യൂറ്ററി ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ല്യൂട്ടിനൈസിംഗ് ഹോര്‍മോണ്‍ നില കുറയുന്നതുമാണ് സന്താനോത്പാദന ശേഷിക്ക് ഭീഷണിയാവുന്നത് എന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഇതെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നു വരികയാണ്.

മൊബൈല്‍ ഫോണ്‍ പുറത്തുവിടുന്ന വൈദ്യുതകാന്തിക തരംഗങ്ങളാണ് സന്താനോത്പാദന ശേഷിയെ സ്വാധീനിക്കുന്ന ഹോര്‍മോണ്‍ നിലകളില്‍ വ്യതിയാനം വരുത്തുന്നത് എന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :