പോളിംഗ്‌: മൊബൈലിന് പ്രവേശനമില്ല

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പോളിംഗ് ബൂത്തിലെത്തുന്ന വോട്ടര്‍മാരുടെ കൈവശം മൊബൈല്‍ ഫോണുകളുണ്ടെങ്കില്‍ അവ പിടിച്ചെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. സ്വിച്ച് ഓഫ് ചെയ്ത നിലയില്‍ പോലും ഫോണുകള്‍ കൊണ്ടുവരാന്‍ അനുവദിക്കേണ്ടെന്ന കര്‍ശന നിലപാടിലാണ് കമ്മിഷന്‍.

പോളിംഗ്‌ ബൂത്തുകളുടെ 100 മീറ്റര്‍ ചുറ്റളവിനകത്ത് മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നാല്‍ പൊലീസ് അത് പിടിച്ചടുക്കും. എന്നാല്‍ കേസ് റജിസ്റ്റര്‍ ചെയ്യേണ്ട എന്നാണ് കമ്മിഷന്റെ തീരുമാനം. പിടികൂടുന്ന ഫോണുകള്‍ പരിശോധിച്ച് രേഖപ്പെടുത്തി രസീതുകള്‍ നല്‍കും. ഫോണുകള്‍ വോട്ടെണ്ണലിന് ശേഷം മാത്രമേ തിരികെ ലഭിക്കുകയുള്ളൂ.

എന്നാല്‍ പൊലീസിന് ഇത് പൊല്ലാപ്പ് സൃഷ്‌ടിക്കുമെന്ന് ഉറപ്പാണ്. പിടിച്ചെടുക്കുന്ന ഫോണുകള്‍ വിലകൂടിയവയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. വോട്ടണ്ണല്‍ കഴിയാന്‍ ഒരു മാസത്തോളം സമയമെടുക്കും. ഇത്രയും നാള്‍ ഈ ഫോണുകള്‍ സുരക്ഷിതമായി സൂക്ഷിക്കുക പ്രയാസകരമായ ജോലി തന്നെയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :