മൊബൈലോ? ധൈര്യമായി വിളിച്ചോളൂ

PTIPTI
മൊബൈല്‍ ഫോണ്‍ ഉപയോഗം പല വിധത്തില്‍ ആരോഗ്യത്തിന് ഹാനികരമാണെന്നാണ് ധാരണ. എന്നാലും ആധുനിക യുഗത്തില്‍ ഇത് ഒഴിച്ച് കൂടാനാകാത്തതായതിനാല്‍ ജനങ്ങള്‍ മൊബൈലിനെ ഉപേക്ഷിക്കാന്‍ തയാറല്ല.അതും ഇപ്പോള്‍ എന്തെല്ലാം സൌകര്യങ്ങളാണ് മൊബൈല്‍ ഫോണില്‍ ഉള്ളത്.പാട്ട് കേള്‍ക്കാം,സന്ദേശം അയയ്ക്കാം,വീഡിയോ ദൃശ്യങ്ങള്‍ കാണാം, തുടങ്ങി അന‌വധി സൌകര്യങ്ങളല്ലേ മൊബൈല്‍ നല്‍കുന്നത്.

എന്നാല്‍, മൊബൈല്‍ ഹരമാക്കിയവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളില്‍ഉത്കണ്ഠ വേണ്ടന്നാണ് ഈയിടെ പുറത്ത് വന്ന ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് മസ്തിഷ്കത്തില്‍ അര്‍ബുദം ഉണ്ടാകുമെന്നാണ് ഒരു ധാരണയുണ്ട്.ഇത് തെറ്റിദ്ധാരണ ആണെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്.

മസ്തിഷ്കത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ റേഡിയേഷന്‍ എങ്ങനെ ബാധിക്കുന്നു എന്നത് സംബന്ധിച്ച് പഠനം നടത്തിയതിനാല്‍ ഈ കണ്ടെത്തലിന് പ്രാധാന്യമുണ്ട്.മസ്തിഷ്കത്തെ ബാധിക്കുന്ന വിവിധ തരം അര്‍ബുദങ്ങള്‍ സംബന്ധിച്ച് ഗവേഷണം നടന്നു.

ടോക്യോ വനിതാ മെഡിക്കല്‍ സര്‍വകലാശാലയിലെ ഡോ. എന്‍ യമഗുചിയൂടെ നേതൃത്വത്തിലായിരുന്നു പഠനം.ആരോഗ്യമുള്ള 683 പേരിലെ മൊബൈല്‍ ഫോണ്‍ ഉപയോഗവും 322 മസ്തിഷ്ക അര്‍ബുദ രോഗികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗവും തമ്മില്‍ താരതമ്യം ചെയ്യുകയുണ്ടായി.

ഇവര്‍ക്ക് ഒരു ചോദ്യാവലി നല്‍കുകയുണ്ടായി.മുഖാമുഖം ഉത്തരം നല്‍കാന്‍ താല്പര്യമില്ലാത്തവര്‍ക്ക് ഫോണിലൂടെയും അല്ലാത്തവര്‍ക്ക് കടലാസിലുമാണ് ചോദ്യാവലി നല്‍കിയത്.മൊബൈല്‍ ഫോണ്‍ ഉപയോഗം ആരംഭിച്ച വര്‍ഷം,സംസാരിക്കുന്ന
സമയം ,ദിവസം എത്ര കാളുകള്‍ വരും തുടങ്ങി മൊബൈലുമായി ബന്ധപ്പെട്ട കുറച്ച് ചോദ്യങ്ങളാണ് ചോദ്യാവലിയില്‍ ഉണ്ടായിരുന്നത്.

WEBDUNIA|
ഇതില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്തതിലൂടെ ആണ് മൊബൈല്‍ ഉപയോഗവും അര്‍ബുദവും തമ്മില്‍ ബന്ധമില്ലെന്ന് കണ്ടെത്തിയത്.ഗവേഷണ ഫലം ബ്രിട്ടീഷ് ജേണല്‍ ഓഫ് കാന്‍സറില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :