ആകര്‍ഷണീയതയ്ക്ക് പിന്നില്‍

PTIPTI
എതിര്‍ലിംഗത്തില്‍ പെട്ടവരെ ആകര്‍ഷിക്കുകയെന്നത് എല്ലാ ജന്തുക്കളുടെയും സ്വഭാവമാണ്. ഇത് പ്രകൃത്യാല്‍ ഉള്ള വാസനയാണെന്നതാണ് സത്യം. അടിസ്ഥാനപരമായി ജന്തുവായ മനുഷ്യരിലും ജന്തുസഹജമായ ഈ വാസനയുണ്ട്.

വംശവര്‍ദ്ധന ഉണ്ടാകാന്‍ ആണും പെണ്ണും തമ്മില്‍ പരസ്പരാകര്‍ഷണം ഉണ്ടാകേണ്ടത് ആവശ്യമാണ്. പരസ്പരാകര്‍ഷണമുണ്ടെങ്കില്‍ മാത്രമെ സ്ത്രീ-പുരുഷന്മാര്‍ തമ്മില്‍ ഇണചേരുകയും അതുവഴി വംശവര്‍ദ്ധനയ്ക്കും സാധ്യത ഉള്ളൂ. എന്നാല്‍, സാധാരണ പുരുഷന്മാരാണ് സ്ത്രീകളുടെ ശരീരവടിവുകളില്‍ ആകൃഷ്ടരാകുന്നതെന്നതാണ് വിശ്വാസം.

എന്നാല്‍, സ്ത്രീകളും പുരുഷന്മാരുടെ ശരീര വടിവില്‍ ആകൃഷ്ടരാകാറുണ്ടെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയത്. അതില്‍ തന്നെ നീളമുള്ള കാലുകളുള്ള പുരുഷന്മാരിലാണ് സ്ത്രീകള്‍ കൂടുതല്‍ ആകൃഷ്ടരാകുന്നതത്രേ!

യുറോപ്പിലെ ഗവേഷകരാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാര്‍ക്കും നീളമുള്ള കാലുകളുള്ള സ്ത്രീകളെ ആണത്രേ ഇഷ്ടം. സാധാരണയില്‍ നിന്നും അഞ്ച് ശതമാനം നീളമുളള കാലുകളുള്ളവര്‍ക്ക് എതിര്‍ലിംഗത്തില്‍ പെട്ടവരെ വേഗം ആകര്‍ഷിക്കാന്‍ കഴിയുമത്രേ.

സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ 218 പേരില്‍ നടത്തിയ പഠനത്തിലാണ് കാലുകളുടെ നീളവും ആകര്‍ഷണിയതയും തമ്മിലുള്ള ബന്ധം മനസിലാക്കാനായത്. പല ആള്‍ക്കാരുടെ ദൃശ്യങ്ങള്‍ ഇവര്‍ക്ക് നല്‍കിയിരുന്നു. ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നവര്‍ക്കെല്ലാം ഒരേ പൊക്കമായിരുന്നു. എന്നാല്‍, ഇവരുടെ കാലുകള്‍ക്ക് ഡിജിറ്റല്‍ സാങ്കേതിക സംവിധാനം വഴി ഏറ്റക്കുറച്ചിലുകള്‍ വരുത്തിയിരുന്നു.ഭൂരിഭാഗം പേരും നീളമുളള കാലുകളുളളവരിലാണ് ആകൃഷ്ടരായത്.

നീളമുള്ള കാലുകളുള്ളവര്‍ കൂടുതല്‍ ആരോഗ്യമുള്ളവരാണെന്ന ധാരണയാണ് ഈ ആകര്‍ഷണത്തിന് പിന്നിലെന്നാണ് കരുതുന്നത്. സ്ത്രീകളില്‍ പ്രത്യേകിച്ചും. പ്രായപൂര്‍ത്തിയായാല്‍ പിന്നെ സ്ത്രീകളില്‍ കാലുകള്‍ക്ക് വളര്‍ച്ച ഉണ്ടാവില്ലെന്നതാണ് കാര്യം. അപ്പോള്‍, നീളമുളള കാലുകളുള്ള സ്ത്രീകള്‍ കുട്ടിക്കാലം മുതല്‍ക്കേ പോഷക സമൃദ്ധമായ ആഹാരം കഴിച്ചു വളരുകയും അതു വഴി ആരോഗ്യമുള്ള കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ കഴിവുള്ളവളുമാണെന്ന ധാരണയാണുളളത്.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :