Last Modified ചൊവ്വ, 29 നവംബര്‍ 2016 (20:46 IST)
“എടിയേ... അവന്‍റെ കൈമസില് കണ്ടാ... ചക്കക്കുരുപോലെ മസിലുള്ളവരുടെ കൂട്ടത്തില്‍ ചക്ക പോലെ മസിലുമായി പാഞ്ഞ് നടക്കണ കണ്ടാ...” - കാമ്പസിലെ ഷ്വാര്‍സനഗറെ കണ്ട് പെണ്‍കുട്ടികള്‍ അടക്കം പറയുന്നത് കേട്ട് മെലിഞ്ഞ നമ്പോലന്‍മാര്‍ സങ്കടപ്പെട്ടിട്ട് എന്തുകാര്യം? തുനിഞ്ഞിറങ്ങിയാല്‍ ഏത് നമ്പോലനുമാകാം ഷ്വാര്‍സനഗറും സ്റ്റാലണുമൊക്കെ.
മനസുണ്ടായാല്‍ മതി മസിലുണ്ടാകാന്‍ എന്നതാണ് ശാസ്ത്രം. ഞാന്‍ നല്ലൊരു ശരീരം സൃഷ്ടിച്ചെടുക്കുമെന്ന ഉത്തമവിശ്വാസത്തോടെ ജിമ്മില്‍ വര്‍ക്കൌട്ട് ചെയ്യുക. എത്രമണിക്കൂര്‍ ജിമ്മില്‍ ചെലവഴിക്കുന്നു എന്നതിലല്ല, എത്ര ഫലപ്രദമായി സമയം വിനിയോഗിക്കുന്നു എന്നതിലാണ് കാര്യം.
ബൈസെപ്സിന്‍റെ കാര്യത്തിലാണെങ്കില്‍, അത്ര സിമ്പിളൊന്നുമല്ലെങ്കിലും സ്ഥിരോത്സാഹത്തോടെ അതിനായി പണിയെടുത്താല്‍ ഒന്നാന്തരം ഫലം നിശ്ചയം. വര്‍ക്കൌട്ട് തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ബാഹുബലിയുടെ കൈപോലെയാകുമെന്നൊന്നും പ്രതീക്ഷിക്കരുത്. കുറഞ്ഞ് മൂന്ന് മാസമെങ്കിലും തുടര്‍ച്ചയായി വര്‍ക്കൌട്ട് ചെയ്താലേ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ പ്രകടമാകൂ.
വിവിധ ഭാരങ്ങളിലുള്ള ഡംബലുകള്‍ ഉപയോഗിച്ചുള്ള എക്സര്‍സൈസുകളാണ് ബൈസെപ്സിന് കൂടുതലായി ചെയ്യുക. ഡംബലുകള്‍ വിവിധ രീതികളില്‍ ഉപയോഗിക്കുന്നു. ലൈറ്റര്‍ പെയര്‍ ഡംബലുകള്‍ ഉപയോഗിച്ചാവണം ബൈസെപ്സ് വ്യായാമം തുടങ്ങുന്നത്. പിന്നീട് വെയ്റ്റ് കൂട്ടിക്കൊണ്ടു വരാം.
ഇതൊക്കെയാണ് ഡംബല്‍ പരീക്ഷിക്കാനുള്ള വിവിധ രീതികള്‍: 1. സ്റ്റാന്‍ഡിംഗ് ഡംബല്‍ 2. ഓഫ്സെറ്റ്-ഗ്രിപ് ഡംബല്‍ 3. ഹാമ്മര്‍ 4. സ്റ്റാറ്റിക് ഡംബല്‍ 5. ഡിക്‍ളൈന്‍ ഡംബല്‍ 6. ഇംക്ലയിന്‍ ഡംബല്‍ 7. നീലിംഗ് സിംഗിള്‍ ആം 8. സോട്ട് മാന്‍ 9. കേബിള്‍ റോപ് ഹാമ്മര്‍ 10. കേബിള്‍ ആള്‍ട്ടര്‍നേറ്റിംഗ് ഫ്ലക്സ് 11. എസ്-ബാര്‍ പ്രീച്ചര്‍ 12. ചിനപ് 13. നെഗറ്റീവ് ചിനപ് 14. സ്റ്റാര്‍ട്ട് ആന്‍റ് സ്റ്റോപ് ചിനപ് 15. സീറ്റഡ് കേബിള്‍ റോ 16. ബെന്‍റ് ഓവര്‍ ബാര്‍ബെല്‍ 17. പുഷപ്പ് പൊസിഷന്‍ ഹാമ്മര്‍ 18. സ്പ്ലിറ്റ് ജാക്ക് 19. സ്ക്വാട്ട് കോണ്‍സന്‍ട്രേഷന്‍ 20. അണ്ടര്‍ഹാന്‍ഡ് ഗ്രിപ് ഇന്‍വെര്‍ട്ടഡ് റോ.