തെലുങ്കാന മുഖ്യമന്ത്രി ഇനി 50 കോടിയുടെ വീട്ടിലേക്ക്, ബാത്റൂം വരെ ബുള്ളറ്റ് പ്രൂഫ്!

ബാത്റൂം വരെ ബുള്ളറ്റ് പ്രൂഫ്, ഇത് ആഡംബരമല്ലേ?

ഹൈദരാബാദ്| aparna shaji| Last Updated: വെള്ളി, 25 നവം‌ബര്‍ 2016 (17:16 IST)
50 കോടി രൂപ പണിമുടക്കിൽ നിർമിച്ച പുതിയ വീട്ടിലേക്ക് തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു മാറിതാമസിച്ചു. പ്രഗതി ഭവൻ എന്ന് പേരിട്ട പുതിയ വീട്ടിലേക്ക് വ്യാഴാഴ്ച രാവിലെ 5.22 നാണ് മുഖ്യമന്ത്രിയും കുടുംബവും പ്രവേശിച്ചത്. കനത്ത സുരക്ഷാ സംവിധാനത്തിലാണ് വീട് നിർമിച്ചിരിക്കുന്നത്. ഈച്ച പോലും കടക്കാത്ത വിധത്തിൽ വീടിന് അകത്തും പുറത്തും നൽകിയിട്ടുള്ള ഇസഡ് കാറ്റഗറി സുരക്ഷ്യ്ക്കും 'മൈൻ പ്രൂഫ്' കാറിനും പുറമേ ബാത്റൂമും ബുള്ളറ്റ് പ്രൂഫ് ആണെന്നത് ശ്രദ്ധേയം.

9 ഏക്കറിനുള്ളിൽ നിർമിച്ചിരിക്കുന്ന വീടിനുള്ളിലും ഗെയ്റ്റിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുക്കുന്നത്. വീടിന്റെ വെന്റിലേറ്ററിലും ജനാലകളിലും ബുള്ളറ്റ് പ്രൂഫ് നിർമിച്ചിട്ടുണ്ട്. എല്ലാത്തിനുമായി ചിലവാക്കിയിരിക്കുന്നത് 50 കോടി. സുരക്ഷാഭീഷയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദേശത്തെ തുടർന്നാണ് മുഖ്യമന്ത്രിയും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയത്.

ആയുധ ധാരിക‌ളായ 50ലധികം വരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ മുഴുവൻ സമയവും അദ്ദേഹത്തിന്റെ കൂടെയുണ്ടാകും. വീടിനുള്ളിൽ തന്നെയാണ് ഓഫീസും. ഇവിടെ സന്ദർശനത്തിനായ് എത്തുന്നവരുടെ വാച്ചുകളും ലോഹ ഉത്പന്നങ്ങ‌ളും സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കും. ഓഫീസ് കൂടി വീടിനുള്ളിൽ ഉള്ളതിനാൽ വീടിന് വേണ്ടി ചെലവാക്കിയ പണം അധികചെലവായി കാണേണ്ടന്നാണ് റിപ്പോർട്ടുകൾ.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :