aparna shaji|
Last Updated:
വ്യാഴം, 19 ജനുവരി 2017 (11:44 IST)
കാവ്യ- ദിലീപ് വിവാഹത്തില്‍ ആരാധകര്‍ കാത്തിരിക്കുന്നത് ദിലീപിന്റെ ആദ്യഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ പ്രതികരണമാണ്. ഒപ്പം കാവ്യയുടെ മുന്‍ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയും സീനിലുണ്ട്. മാധ്യമങ്ങളില്‍ നിഷാലിനെ കുറിച്ച് മോശമായി എഴുതിപ്പിച്ചത് കാവ്യയുടെ അമ്മയാണ് എന്ന് നിഷാലിന്റെ അമ്മ വെളിപ്പെടുത്തുന്ന ഓഡിയോയും ഇതിനിടയിൽ പുറത്തിറങ്ങിയിരുന്നു. അതേസമയം ഓഡിയോ നിഷാലിന്റെ അമ്മയുടേത് തന്നെയാണോ എന്ന കാര്യത്തിലും വ്യക്തതയില്ല.
ഫേസ്‌ബുക്ക് ലൈവിലൂടെ തന്റെ വിവാഹവാര്‍ത്ത പ്രേക്ഷകരെ അറിയിച്ചതിനു ശേഷമാണ് ദിലീപ് വിവാഹവേദിയില്‍ എത്തിയത്. മകള്‍ മീനാക്ഷിയുടെ പൂര്‍ണസമ്മതത്തോടെ ആയിരുന്നു വിവാഹമെന്ന് ദിലീപ് പറഞ്ഞു. വിവാഹത്തിനു ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ വിവാഹം കഴിക്കാന്‍ താനാണ് അച്‌ഛനോട് പറഞ്ഞതെന്ന് മീനാക്ഷി വ്യക്തമാക്കി. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന ദിലീപ് - കാവ്യ വിവാവവാര്‍ത്ത തികച്ചും അപ്രതീക്ഷിതമായാണ് മലയാളികളിലേക്ക് എത്തിയത്. അപ്രതീക്ഷിതമായിട്ട് എന്ന് പറയുന്നതോടൊപ്പം രഹസ്യവുമായിരുന്നു എന്ന് പറയാം