ഫാറ്റ് ടാക്‌സ് ഉണ്ട്, പിസ്സയും ബര്‍ഗറും വാങ്ങും മുമ്പ് കീശ നോക്കണേ....

ജങ്ക് ഫുഡിന് ‘ഫാറ്റ് ടാക്സ്’ കുടുക്ക്!

pizza, burger, fat tax, thomas issac, പിസ്സ, ബര്‍ഗര്‍, ഫാറ്റ് ടാക്‌സ്, തോമസ് ഐസക്
Last Modified ശനി, 9 ജൂലൈ 2016 (20:31 IST)
ജങ്ക് ഫുഡ് കഴിച്ചും വെറുതെയിരുന്നും തടിച്ച് വീര്‍ക്കുന്ന യുവതലമുറയ്ക്ക് ഒരു കടിഞ്ഞാണിടാന്‍ തന്നെയാണ് കേരള ധനമന്ത്രി തോമസ് ഐസകിന്റെ തീരുമാനം. പുകയില ഉല്‍പന്നങ്ങള്‍ക്ക് നികുതി കൂട്ടി ഉപഭോഗം കുറയ്ക്കുന്ന അതേ തന്ത്രം തന്നെയാണ് ഇതും. ബര്‍ഗര്‍, തുടങ്ങിയ ജങ്ക് ഫുഡുകള്‍ സാധാരണക്കാരുടെ ഭക്ഷണമല്ലാത്തതിനാല്‍ നികുതി വര്‍ദ്ധിപ്പിച്ചതില്‍ അധികമാര്‍ക്കും പരാതിയില്ല.

ഇന്ത്യയിലാദ്യമായി ഇത്തരം ഭക്ഷണവസ്തുക്കള്‍ക്ക് നികുതി ചുമത്തിയ സംസ്ഥാനമായിരിക്കും കേരളം. നികുതി പിരിച്ച് ആരോഗ്യം സംരക്ഷിക്കുക എന്ന രീതി വിദേശരാജ്യങ്ങളായ ഡെന്‍മാര്‍ക്ക്, മെക്‌സിക്കോ എന്നിവിടങ്ങളില്‍ പരീക്ഷിച്ചു വിജയം കണ്ടതാണ്. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തില്‍ ഏറെ ഫലപ്രദമാണ് ഈ നികുതി രീതി എന്നാണ് സര്‍വേഫലം.

കേരളത്തില്‍ ബ്രാന്‍ഡഡ് റസ്റ്റോറന്റുകള്‍ വില്‍ക്കുന്ന ബര്‍ഗര്‍, പീസ്സ, ടാക്കോസ്, ഡോനട്‌സ്, സാന്‍വിച്ച്, ബര്‍ഗര്‍-പാറ്റി, പാസ്ത, തുടങ്ങിയവയുടെയും മേല്‍ 14.5 ശതമാനം ഫാറ്റ് ടാക്‌സ് ആണ് ചുമത്തിയിരിക്കുന്നത്. ഇതിലൂടെ 10 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. അതായിത് 10 രൂപ വിലയുള്ള ജങ്ക് ഫുഡുകള്‍ക്ക് ഇനി മുതല്‍ 11.45 രൂപയായിരിക്കും വില.

ജങ്ക് ഫുഡുകളെ അണ്‍ ഹെല്‍ത്തി ഭക്ഷണങ്ങളുടെ കൂട്ടത്തിലാണ് പെടുത്തിയിരിക്കുന്നത്. നിരന്തരമുള്ള ഉപയോഗം അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖം തുടങ്ങി പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്. മദ്യപാനികള്‍ക്ക് മാത്രം വരാറുള്ള കരള്‍ രോഗം അഥവാ ലിവര്‍ സിറോസിസ് പോലും സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്നവര്‍ക്ക് വരാറുണ്ട്.

പൊണ്ണത്തടിയൊഴികെ മുകളില്‍ പറഞ്ഞ മറ്റ് അസുഖങ്ങള്‍ തിരിച്ചറിയണമെങ്കില്‍ വര്‍ഷങ്ങള്‍ തന്നെ എടുക്കാറുണ്ട്. അതിനാല്‍ ഭക്ഷണ സാധനത്തിനാണെങ്കിലും ജങ്ക് ഫുഡുകള്‍ക്ക് ഫാറ്റ് നികുതി ചുമത്തിയതിന് സര്‍ക്കാരിനെ കുറ്റം പറയാന്‍ ആരും തയ്യാറായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും ...

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും
ചില ശീലങ്ങള്‍ ആളുകള്‍ അറിയാതെ വളര്‍ത്തിയെടുക്കുന്നത് അവരുടെ സമാധാനത്തെ കെടുത്തിക്കളയും. ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്നു എമ്പുരാന്‍ കാണാന്‍ ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

മസിലുകള്‍ പെരുപ്പിക്കണ്ടോ, ഈ പച്ചക്കറികള്‍ കഴിക്കണം!

മസിലുകള്‍ പെരുപ്പിക്കണ്ടോ, ഈ പച്ചക്കറികള്‍ കഴിക്കണം!
ബോഡി ബില്‍ഡിങ് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ വേണ്ടത് വെജിറ്റബിള്‍ ഭക്ഷണങ്ങളാണ്. ...

അകാലവാര്‍ധക്യത്തിലേക്ക് ഈ ശീലങ്ങള്‍ നയിക്കും

അകാലവാര്‍ധക്യത്തിലേക്ക് ഈ ശീലങ്ങള്‍ നയിക്കും
പ്രായമാകുന്നത് ഒരു സ്വാഭാവിക രീതിയാണ്. ഇതിന് പലകാരണങ്ങളും പിന്നില്‍ ...

നിങ്ങളുടെ ചര്‍മ്മത്തില്‍ ഈ ലക്ഷണങ്ങള്‍ പതിവാണോ; കാരണം ഈ ...

നിങ്ങളുടെ ചര്‍മ്മത്തില്‍ ഈ ലക്ഷണങ്ങള്‍ പതിവാണോ; കാരണം ഈ രോഗമാകാം
പ്രമേഹത്തെ നേരത്തെ കണ്ടുപിടിക്കുക എന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. ഇപ്പോള്‍ ...

ആവശ്യത്തിന് കൊഴുപ്പ് കഴിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും? ...

ആവശ്യത്തിന് കൊഴുപ്പ് കഴിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും? ശരീരത്തില്‍ കൊഴുപ്പ് കുറവാണെന്നതിന്റെ ലക്ഷണങ്ങള്‍ നോക്കാം
കൊഴുപ്പ് കഴിക്കുന്നത് നിങ്ങളുടെ തടി കൂട്ടില്ല. മറ്റ് പോഷകങ്ങളെപ്പോലെ, കൊഴുപ്പും ...

പല്ലിലെ കറ കാരണം മനസ് തുറന്ന് ചിരിക്കാൻ പോലും ...

പല്ലിലെ കറ കാരണം മനസ് തുറന്ന് ചിരിക്കാൻ പോലും കഴിയുന്നില്ലേ? പരിഹാരമുണ്ട്
ചിരിയാണ് ഒരു മനുഷ്യന്റെ ഏറ്റവും നല്ല ഗുണം. മനസ് തുറന്ന് ചിരിക്കാൻ കഴിയുന്നില്ലെന്ന് ...