കേരള ബജറ്റ് 2016: ഓരോ ജില്ലകളിലും ഓരോ സ്റ്റേഡിയങ്ങൾ

സംസ്ഥാനത്തെ ഓരോ ജില്ലകളിലും ഓരോ സ്റ്റേഡിയങ്ങൾ അനുവദിച്ചുകൊണ്ട് പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ്. 14 ജില്ലകളിലും ഓരോ മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നതിനായി പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്ന് 500 കോടി രൂപയാണ് പ്രഖ്യാപിച്ചിര

തിരുവനന്തപുരം| aparna shaji| Last Modified വെള്ളി, 8 ജൂലൈ 2016 (14:07 IST)
സംസ്ഥാനത്തെ ഓരോ ജില്ലകളിലും ഓരോ സ്റ്റേഡിയങ്ങൾ അനുവദിച്ചുകൊണ്ട് പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ്. 14 ജില്ലകളിലും ഓരോ മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നതിനായി പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്ന് 500 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ 25 മിനിസ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നതിന് പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്ന് 5 കോടി രൂപ വീതവും അനുവദിച്ചു.

*
തിരുവനന്തപുരം - തോമസ് സെബാസ്റ്റ്യന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം

*
കൊല്ലം - ഒളിമ്പ്യന്‍ സുരേഷ്ബാബു ഇന്‍ഡോര്‍ സ്റ്റേഡിയം

*
പത്തനംതിട്ട - ബ്ലസന്‍ ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയം

*
ആലപ്പുഴ - ഉദയകുമാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം

*
കോട്ടയം - സൂസന്‍ മേബിള്‍ തോമസ് ഇന്‍ഡോര്‍ സ്റ്റേഡിയം

*
എറണാകുളം - ഒളിമ്പ്യന്‍ ചന്ദ്രശേഖരന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം

*
ഇടുക്കി - കെ.പി തോമസ് ഇന്‍ഡോര്‍ സ്റ്റേഡിയം

*
തൃശ്ശൂര്‍ - ഐ.എം വിജയന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം

*
പാലക്കാട് - കെ.കെ പ്രേമചന്ദ്രന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം

*
മലപ്പുറം - പി. മെയ്തീന്‍കുട്ടി ഇന്‍ഡോര്‍ സ്റ്റേഡിയം

*
കോഴിക്കോട് - ഒളിമ്പ്യന്‍ റഹ്മാന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം

*
വയനാട് - സി.കെ ഓംഗാരനാഥന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം

*
കണ്ണൂര്‍ - ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയം

*
കാസര്‍ഗോഡ് - എം.ആര്‍.സി കൃഷ്ണന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :