കേരളത്തെ ഐശ്വര്യത്തിലേക്ക് നയിക്കുന്ന ബജറ്റ്: പിണറായി

സാമൂഹ്യ സുരക്ഷിതത്വത്തിനും പുരോഗതിക്കും വികസനത്തിനും ഊന്നല്‍ നല്‍കുന്ന ബജറ്റ്: പിണറായി

Kerala Budget 2016, Budget 2016, Kerala Budget live, Budget Analysis, Budget - Public reactions, Budget - Experts opinion, Thomas Issac, Pinarayi, കേരള ബജറ്റ് 2016, കേരള ബഡ്ജറ്റ് 2016, ബജറ്റ് 2016, കേരള ബജറ്റ് ലൈവ്, ബജറ്റ് വിശകലനം, ബജറ്റ്, പ്രതികരണം, ബജറ്റ് അഭിപ്രായം, പിണറായി വിജയന്‍, മുഖ്യമന്ത്രി, തോമസ് ഐസക്
തിരുവനന്തപുരം| Last Modified വെള്ളി, 8 ജൂലൈ 2016 (21:40 IST)
കേരളത്തെ സാമ്പത്തിക വിഷമതകളുടെ പരിമിതികളെ മറികടന്ന് ഐശ്വര്യത്തിലേക്ക് നയിക്കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്‍റെ ദൃഷ്ടാന്തമാണ് 20000 കോടി രൂപയുടെ പ്രത്യേക പാക്കേജെന്നും പിണറായി.

കേന്ദ്ര ഇറക്കുമതി നയം കൊണ്ട് തകര്‍ച്ചയിലായ റബ്ബര്‍ - നെല്‍ - കേര കാര്‍ഷിക മേഖലകളെ രക്ഷിക്കുവാന്‍ ഉയര്‍ന്ന തുക വകയിരുത്തിക്കൊണ്ടുള്ള ഇടപെടലുകള്‍ ബജറ്റിലുണ്ട്. പരമ്പരാഗത വ്യവസ്ഥകള്‍, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയ്ക്ക് വലിയ പ്രാധാന്യം നല്‍കിയത് തൊഴിലാളികളോടും ദുര്‍ബല വിഭാഗങ്ങളോടുമുള്ള പ്രതിബന്ധതയ്ക്കുള്ള ഉദാഹരണമാണ്. മത്സ്യത്തൊഴിലാളി കടാശ്വാസമടക്കമുള്ള കാര്യങ്ങള്‍ക്കുള്ള തുകയുടെ വര്‍ദ്ധനയും ഇതിന്റെ ഭാഗമാണ്.

അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം എന്നിവയെ തിരിച്ചുപിടിക്കുവാനുള്ള മൂര്‍ത്തമായ നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളുന്നു. കുടുംബശ്രീ, ശുചിത്വം, മാലിന്യ നിര്‍മാര്‍ജനം, സ്ത്രീ സമൂഹത്തിന്റെ ക്ഷേമം എന്നിവയ്ക്കും ഈ ബജറ്റില്‍ ഉയര്‍ന്ന പരിഗണനയാണ് നല്‍കിയിട്ടുള്ളതെന്നും പിണറായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പരമ്പരാഗത തൊഴില്‍ സംരക്ഷിച്ചുകൊണ്ടുള്ള കയര്‍ വ്യവസായ നവീകരണമടക്കം പരമ്പരാഗത വ്യവസായ മേഖലയിലെ ഇടപെടല്‍ യുക്തിപൂര്‍ണമാണ്. കശുവണ്ടി - ഖാദി - കൈത്തറി മേഖലകള്‍ക്കും പരമാവധി പരിരക്ഷണം നല്‍കുന്നു ഈ ബജറ്റ്. ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള അടിയന്തര ആശ്വാസ നടപടികള്‍ക്കും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രിത വികസന നടപടികള്‍ക്കും ഒരു പോലെ പ്രാധാന്യം നല്‍കുന്ന ബജറ്റാണിത്. ജനങ്ങളുടെ മേല്‍ അധികഭാരം ചുമത്താതെ വിഭവ സമാഹരണം നടത്തുക എന്ന സവിശേഷ രീതിയാണ് ഈ ബജറ്റില്‍ അനുവര്‍ത്തിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറയുന്നു.

സാമൂഹ്യ സുരക്ഷിതത്വത്തിനും പുരോഗതിക്കും വികസനത്തിനും ഊന്നല്‍ നല്‍കുന്ന ബജറ്റാണിത്. ആഗോള വിജ്ഞാന ഘടനയേയും നമ്മുടെ വിജ്ഞാന ഘടനയേയും ബന്ധിപ്പിച്ചു പുതിയ തലമുറയെ സജ്ജരാക്കുന്നു ഈ ബജറ്റ് എന്നതു പ്രത്യേകതയാണ് - മുഖ്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ...

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ശേഖരം കാണിച്ച് ഇറാൻ്റെ മറുപടി
2020ലായിരുന്നു ഇറാന്‍ ആദ്യമായി തങ്ങളുടെ ഭൂഹര്‍ഭ മിസൈല്‍ കേന്ദ്രത്തെ പറ്റിയുള്ള വിവരങ്ങള്‍ ...

100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് ...

100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് സുരക്ഷിതരായി ഇരിക്കാനാവില്ല, വിദ്വേഷ പരാമർശം നടത്തി യോഗി ആദിത്യനാഥ്
നൂറ് മുസ്ലീം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദുക്കള്‍ക്ക് സുരക്ഷിതരായി ...

മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നവജാത ശിശുവിന്റെ ...

മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം
മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ...

തെറ്റായ ഉത്തരങ്ങള്‍ നല്‍കിയാല്‍ സഹപാഠികളെ അടിക്കാന്‍ ...

തെറ്റായ ഉത്തരങ്ങള്‍ നല്‍കിയാല്‍ സഹപാഠികളെ അടിക്കാന്‍ ഉത്തരവിട്ട അധ്യാപിക അറസ്റ്റില്‍
ഹിമാചല്‍ പ്രദേശിലെ ഷിംലയിലുള്ള ഒരു സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളിലാണ് സംഭവം നടന്നത്. ...

ആശാവര്‍ക്കര്‍മാരുടെ സമരം: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ...

ആശാവര്‍ക്കര്‍മാരുടെ സമരം: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ കെ സച്ചിദാനന്ദന്‍
ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ കെ ...