നവജാത ശിശുവിന് 7.3 കിലോ ഭാരം!

കുട്ടിക്ക് അസാമാന്യ ഭാരം ഉണ്ടായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍, അവരുടെ പ്രവചനവും തെറ്റി.
ജാമൈക്കല്‍ തങ്ങള്‍ക്ക് അത്ഭുതം നല്‍കിയെന്ന് മാതാപിതാക്കളായ ജാനെറ്റ് ജോണ്‍സനും മൈക്കല്‍ ബ്രൌണും പറയുന്നു. എന്നാല്‍, കുഞ്ഞിന് കരുതിയിരുന്ന ഉടുപ്പുകള്‍ പാകമാകാതെ വന്നതിനാല്‍ ഉപേക്ഷിക്കേണ്ടി വന്നത് അവരെ ശരിക്കും വിഷമിപ്പിച്ചു. കാരണം, അവരുടെ കൈയിലെന്നല്ല ആശുപത്രിയില്‍ പോലും അവന് പാകത്തിലുള്ള ഉടുപ്പ് ഇല്ലായിരുന്നു!

ആശുപത്രി അധികൃതര്‍ക്കും ജാമൈക്കല്‍ ഇതേ പിരിമുറുക്കം നല്‍കി എന്നതാണ് വാസ്തവം. അവന് ചേരുന്ന തരത്തിലുള്ള ഡയപ്പറുകള്‍ ലഭ്യമല്ലാത്തതാണ് അവരെ വിഷമിപ്പിക്കുന്നത്.

ലോംഗ്‌വ്യൂ| WEBDUNIA|
ഒരു നവജാത ശിശുവിന് എത്ര കിലോഗ്രാം ഭാരം വരെയാകാം. ഏറ്റവും കൂടിയാല്‍ നാല്. എന്നാല്‍, ടെക്സസിലെ ലോംഗ്‌വ്യൂ നഗരത്തില്‍ പിറന്ന ഒരു ആണ്‍‌കുഞ്ഞിന്റെ ഭാരം എത്രയെന്ന് അറിയാമോ? - 7.3 കിലോഗ്രാം!

ജാമൈക്കല്‍ എന്നാണ് റിക്കോര്‍ഡ് ഭാരമുള്ള കുട്ടിയുടെ പേര്. വെള്ളിയാ‍ഴ്ചയാണ് ഇദ്ദേഹം പിറന്നത്. സിസേറിയനിലൂടെയായിരുന്നു ജനനം. കുട്ടിക്ക് അസാമാന്യ ഭാരം ഉണ്ടായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍, അവരുടെ പ്രവചനവും തെറ്റി. ഡോക്ടര്‍മാര്‍ കരുതിയിരുന്നതിനെക്കാള്‍ 1.8 കിലോഗ്രാം അധിക ഭാരമുണ്ടായിരുന്നു ജാമൈക്കലിന്.

ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയില്‍ അമ്മ ജാനെറ്റിന് പ്രമേഹം ഉണ്ടായതാണ് കുട്ടിക്ക് ഇത്രയും ഭാരമുണ്ടാവാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ കരുതുന്നു. കുട്ടിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവും ഉയര്‍ന്ന തോതില്‍ ആയതിനാല്‍ ജാമൈക്കലിന്റെ ജീവിതത്തിലെ ആദ്യ ദിനങ്ങള്‍ ആശുപത്രിയിലെ ‘നിയോ നേറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍’ (എന്‍‌ഐസി‌യു) ആയിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :