'പൊലീസ് കസ്റ്റഡിയിലെടുത്ത് തല്ലിക്കൊല്ലുന്നു'

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ആളുകളെ കസ്റ്റഡിയിലെടുത്ത് തല്ലിക്കൊല്ലുകയാണ് പൊലീസ് ചെയ്യുന്നതെന്ന് രമേശ്‌ ചെന്നിത്തല ആരോപിച്ചു. പൊലീസിന്റെ ഈ പ്രാകൃത രീതി അവസാനിപ്പിക്കാന്‍ അഞ്ചാം വര്‍ഷത്തിലും ഇടത് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പൊലീസിനെ രാഷ്ട്രീയവത്ക്കരിച്ചതിന്റെ ഫലമായാണ് ഇതൊക്കെ സംഭവിക്കുന്നതെന്നും ചെന്നിത്തല വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

തിരുവനന്തപുരത്ത്‌ കസ്റ്റഡിയിലെടുത്ത യുവാവ്‌ മരിച്ച സംഭവം ഇതിനുള്ള ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യങ്ങളില്‍ കേരളം ഒന്നാം സ്ഥാനത്താണെന്ന് ദേശീയ ക്രൈം റിക്കോര്‍ഡ്സ്‌ ബ്യൂറോയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. മാഫിയകളുടെ പ്രവര്‍ത്തനവും കുറ്റകൃത്യങ്ങളും സംസ്ഥാനത്ത് വ്യാപിക്കുകയാണ്.

സ്‌ത്രീകളെ അവഹേളിക്കുന്ന വിധത്തിലാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഇപ്പോള്‍ സംസാരിക്കുന്നത്. ഇത് സ്‌ത്രീപീഡകര്‍ക്ക്‌ പ്രോത്സാഹനം നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :