വയസ് മൂന്ന്, ശരീരഭാരം വെറും 60 കിലോ!

ബീജിംഗ്‌| WEBDUNIA|
PRO
ചൈനക്കാരനായ മൂന്നു വയസുകാരന്‍ ലു ഹാവോ ഇന്ന് ലോകപ്രശസ്തനാണ്. മൂന്നാം വയസില്‍ ലു എങ്ങനെ ഇത്രയും പ്രശസ്തനായി എന്നാണോ? ശരീരഭാരമാണ് ലുവിനെ ലോകത്തിന്‍റെ ‘നോട്ടപ്പുള്ളി’യാക്കിയത്. അറുപത് കിലോയാണ് ലുവിന്‍റെ ശരീരഭാരം!

ലോകത്തെ ഏറ്റവും തടിയനായി മാറുകയാണ് ഈ മിടുക്കന്‍. ഒറ്റയിരിപ്പിന് തട്ടിവിടുന്നത് മൂന്നുപാത്രം ചോറ്. ചിക്കനും മട്ടണും ഇഷ്ടവിഭവങ്ങള്‍. ഇവ എത്ര പ്ലേറ്റ് കിട്ടിയാലും നിമിഷങ്ങള്‍ക്കകം ക്ലീനാക്കും.

ജനിച്ചപ്പോള്‍ ഒരു സാധാരണ കുഞ്ഞായിരുന്നു ലു ഹാവോ. സാധാരണ ശരീരഭാരം മാത്രം. എന്നാല്‍ മൂന്നുമാസം കഴിഞ്ഞപ്പോള്‍ ലു തന്‍റെ യഥാര്‍ത്ഥമുഖം വെളിപ്പെടുത്തി. ഭക്ഷണത്തോട് അമിതമായ പ്രിയം. എത്രകഴിച്ചാലും മതിവരുന്നില്ല. ആദ്യമൊക്കെ മാതാപിതാക്കളായ ലു യുചെങ്ങിനും ചെന്‍ യു വാനിനും ഇതൊരു രസമായിരുന്നു. എന്നാല്‍ പോകെപ്പോകെ സംഗതി സീരിയസായി. ഭക്ഷണം കിട്ടാന്‍ ഒരു മിനിറ്റ് വൈകിയാല്‍ നാടിളക്കുന്ന രീതിയില്‍ ലു കരഞ്ഞുതുടങ്ങും.

ഇതോടെ ഭക്ഷണം നിയന്ത്രിച്ചു നല്‍കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ലുവുണ്ടോ കേള്‍ക്കുന്നു. കിട്ടുന്നതെന്തും അകത്താക്കാന്‍ തുടങ്ങി. ശരീരഭാരവും വര്‍ദ്ധിച്ചുവന്നു. ഇപ്പോള്‍ ഭാരം കാരണം നടക്കാന്‍ പോലും കുഞ്ഞിന് കഴിയുന്നില്ല. അവനെ എടുത്തുകൊണ്ടുനടക്കാന്‍ മാതാപിതാക്കള്‍ക്കും കഴിയില്ല!

എന്നാല്‍, നീന്തല്‍ പോലുള്ള വ്യായാമ മുറകള്‍ അവനില്‍ പരീക്ഷിക്കാനായി ശ്രമം. അവന്‍ നന്നായി നീന്തി. വ്യായാമമൊക്കെ ചെയ്തു. പക്ഷേ വ്യായാമം കഴിഞ്ഞാല്‍ സാധാരണ കഴിക്കുന്നതിന്‍റെ ഇരട്ടിയിലേറെ ഭക്ഷണം അകത്താക്കുന്നു. ഇനി എന്തുചെയ്യണം എന്ന ധര്‍മ്മ സങ്കടത്തിലാണ് മാതാപിതാക്കള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :