ജ്യോത്-സെ-ജ്യോത് പ്രചാരണം സമാപിച്ചു

തിരുവനന്തപുരം| WEBDUNIA|
ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സും (ഐഎപി) മെഡിക്കല്‍ ടെക്നോളജി കമ്പനിയായ ബിഡി ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ജ്യോത്-സെ-ജ്യോത് പ്രചാരണം സമാപിച്ചു. രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തങ്ങളുടെ തന്നെ സുരക്ഷയെക്കുറിച്ച് ബോദ്ധ്യപ്പെടുത്തുന്ന ജ്യോത്-സെ-ജ്യോത് പ്രചാരണത്തിന് അന്തര്‍ദ്ദേശിയ നഴ്സസ് ദിനമായ മെയ് 12നാണ് കേരളത്തില്‍ തുടക്കമിട്ടത്. പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സെമിനാറുകളും ശില്‍പ്പശാലകളും പ്രഭാഷണങ്ങളും സംഘടിപ്പിച്ചിരുന്നു. ആതുരശുശ്രൂഷകര്‍ക്കും ആശുപത്രികള്‍ക്കും തങ്ങളുടെ സേവനം മെച്ചപ്പെടുത്തുന്നതിനുതകുന്ന തരത്തിലുള്ള ആശയക്കൈമാറ്റങ്ങളും പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

ആതുരശുശ്രൂഷകരുടെ ആരോഗ്യസംരക്ഷണത്തെക്കുറിച്ച് ആതുരസേവന രംഗത്തുള്ള വിദഗ്ദ്ധരെ ബോധവല്‍ക്കരിക്കാനുള്ള പദ്ധതികളും പ്രചാരണത്തിന്റെ ഭാഗമായി നടപ്പാക്കിയിരുന്നു. ആരോഗ്യരക്ഷരംഗത്ത് മികച്ച നേട്ടം കൈവരിക്കാന്‍ ആതുരശുശ്രൂഷകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവും പ്രചാരണത്തിനുണ്ടായിരുന്നു.

ആതുരശുശ്രൂഷകര്‍ക്കും രോഗികള്‍ക്കും മെച്ചപ്പെട്ട ചികിത്സയും ആരോഗ്യസംരക്ഷണവും ഉറപ്പ് വരുത്താനുതകുന്ന നവീനമായ സംരംഭത്തിന് തുടക്കമിടാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ബി ഡി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ മനോജ് ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ആതുരശുശ്രൂഷരംഗത്ത് ആഗോളതലത്തില്‍ നവീന കര്‍മപരിപാടികള്‍ നടപ്പാക്കുന്നത് തുടരുമെന്നും മനോജ് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഇന്‍ജെക്ഷന്‍ സെയ്ഫ്റ്റിയെക്കുറിച്ച് നടത്തിയ നിരവധി പരിശീലന ബോധവല്‍ക്കരണ പരിപാടികളുടെ പ്രയോജനം 2100 ലേറെ മെഡിക്കല്‍ വിദഗ്ദ്ധര്‍ക്കാണ് ലഭിച്ചത്. ഒന്നരലക്ഷത്തിലേറെ മെഡിക്കല്‍ വിദഗ്ദ്ധരാണ് ജ്യോത്-സെ-ജ്യോത് പ്രചാരണ പരിപാടിയുടെ പ്രയോജനം ലഭിച്ചത്. 2007 മുതല്‍ ഇന്‍ജക്ഷന്‍ സെയ്ഫിറ്റി പ്രോത്സാഹിപ്പിക്കുന്നതിനായി ഐഎപി കേരള ബി ഡി യും ചേര്‍ന്ന് നിരവധി പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കി വരുന്നുണ്ട്. മെഡിക്കല്‍ കോളജുകളിലെ ഇഞ്ചക്ഷന്‍ റൂമുകളില്‍ രണ്ട് ആഴ്ച പരിശീലനവും അഞ്ച് മണിക്കൂര്‍ പരിശീലന പദ്ധതികളും നടപ്പാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം സെയ്ഫ് ഐ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നാണ് ജ്യോത്-സെ-ജ്യോത് പ്രചാരണം നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :