ഓസ്ട്രേലിയയില്‍ കൊലയാളി വൈറസ്

WEBDUNIA|
PRO
ഓസ്ട്രേലിയ ഇപ്പോള്‍ കൊതുക് പരത്തുന്ന ഒരു കൊലയാളി വൈറസിന്റെ ഭീതിയിലാണ്. ഇതിനെതിരെ ഫലപ്രദമായ മരുന്നുകളൊന്നും കണ്ടുപിടിച്ചിട്ടില്ല. കൊലയാളി വൈറസ് ഇതിനോടകം രണ്ട് പേരുടെ ജീവന്‍ അപഹരിച്ചു. വൈറസ് ബാധയേറ്റ നിരവധിപേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

‘മുറേവാലി എന്‍‌സേഫാലിറ്റിസ്’ എന്ന വൈറസാണ് മരണഭീതി വിതറുന്നത്. പനിയും തലകറക്കവും മൂക്കൊലിപ്പുമാണ് വൈറസ് ബാധയുടെ സാധാരണ ലക്ഷണങ്ങള്‍. പ്രതിരോധ ശേഷി കുറയുന്തോറും വൈറസ് ബാധയേല്‍ക്കുന്നവര്‍ അബോധാവസ്ഥയിലാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യാം.

വൈറസ് ബാധ തലച്ചോറില്‍ നീര്‍വീക്കമുണ്ടാക്കുന്നു. തലച്ചോറില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പക്ഷാഘാതത്തിനു വഴി തെളിക്കുകയും ചെയ്യുന്നു. വൈറസ് ബാധയേല്‍ക്കുന്നവരില്‍ നാലിലൊന്ന് പേര്‍ക്ക് ജീവഹാനിയുണ്ടാവുന്നു എന്നാണ് കണക്കാക്കുന്നത്. രക്ഷപെടുന്നവരാവട്ടെ പക്ഷാഘാതത്തിന്റെ പിടിയിലായിരിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

വൈറസിനെതിരെ പ്രതിരോധ വാക്സിനൊന്നും ഫലപ്രദമല്ലാത്തത് ഓസ്ട്രേലിയയില്‍ പൊതുജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്തുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :