സ്വാശ്രയ പ്രവേശനം: മെഡിക്കല്‍ ഫീസ് നിരക്കിന് സ്റ്റേ

കൊച്ചി| WEBDUNIA|
PRO
PRO
സ്വാശ്രയ കോളേജുകളിലെ മെഡിക്കല്‍ പ്രവേശനത്തിനായി ജസ്റ്റിസ് പി എ മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ച ഫീസ് നിരക്ക് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ഈ വര്‍ഷം മൂന്നര ലക്ഷം രൂപ ഫീസ്‌ ഈടാക്കാമെന്ന്‌ കോടതി പറഞ്ഞു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്‌ പാലിക്കാതെയാണ്‌ മുഹമ്മദ്‌ കമ്മിറ്റി ഫീസ്‌ നിശ്ചയിച്ചതെന്ന്‌ കോടതി കുറ്റപ്പെടുത്തി.

മെഡിക്കല്‍ കോഴ്‌സിന്റെ വാര്‍ഷിക ഫീസ് ഉയര്‍ത്തണമെന്ന സ്വാശ്രയ മാനേജ്‌മെന്റിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഫീസ്‌ നിര്‍ണയിക്കാനുള്ള മുഹമ്മദ്‌ കമ്മിറ്റിയുടെ അധികാരത്തെ ചോദ്യം ചെയ്ത്‌ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ്‌ ജസ്റ്റിസ്‌ പി ആര്‍ രാമചന്ദ്രമേനോന്‍ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

മുഹമ്മദ് കമ്മിറ്റിക്കും സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസയച്ചിട്ടുണ്ട്. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ 2,44,000 രൂപ ഫീസ്‌ ഈടാക്കാമെന്നാണ്‌ മുഹമ്മദ്‌ കമ്മിറ്റി നിര്‍ദേശിച്ചിരുന്നത്‌. എന്നാല്‍ ഇത്‌ അപര്യാപ്തമാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും മാനേജ്മെന്റ്‌ ഹൈക്കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :