നിങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ആരുമറിയാതെ വന്ന് നക്കിക്കൊല്ലാന്‍ തക്കം പാര്‍ത്തു കിടക്കുന്ന ഒരു പരാദ ജീവിയാകുന്നു മൂട്ട. രക്തദാഹിയായി കട്ടിലിന്‍റെയോ കിടക്കയുടെയോ വിടവുകളില്‍ നിലയുറപ്പിച്ചിരിക്കുന്ന മൂട്ടകള്‍ നിങ്ങളുടെ രാത്രികളെ കാളരാത്രികളാക്കി മാറ്റുന്നു. സുഖനിദ്ര ആഗ്രഹിക്കുന്ന ആരും എളുപ്പത്തില്‍ ചെയ്യാവുന്ന ഈ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതാണ്.
1. നിങ്ങളുടെ വീട്ടില്‍ കൂമ്പാരം കൂടിയിരിക്കുന്ന അഴുക്കുകളിലേക്ക് ഒന്നു കണ്ണോടിക്കുക. അവ മൂട്ടകളുടെ സമ്മേളനസ്ഥാനമാണെന്ന് അറിയുക. ഇനി നിങ്ങളുടെ സ്വന്തം ശരീരത്തിലെ അഴുക്കുകളിലേക്ക് കണ്ണുപായിക്കുക. അവയൊക്കെയും മൂട്ടകള്‍ക്ക് ഇരിപ്പിടമാണെന്നും മനസ്സിലാക്കുക. വളരെ പെട്ടെന്നു തന്നെ വീടിന്‍റെ പരിസരവും നിങ്ങളെത്തന്നെയും വൃത്തിയാക്കുക. മൂട്ടകള്‍ വളരെ പെട്ടെന്നു തന്നെ പെരുകും. അതിനാല്‍ കിടക്ക, പുതപ്പുകള്‍തുടങ്ങിയ സകലമാന ജംഗമങ്ങളും കഴുകി വൃത്തിയാക്കുക.
2. എല്ലാ വസ്തുക്കളും എല്ലായിടവും നന്നായി കഴുകി വൃത്തിയാക്കുക. ചൂടുവെള്ളമുപയോഗിച്ച് തുണികളും തറയുമെല്ലാം കഴുകുക. നല്ല വെയിലത്തിട്ട് ഉണക്കുക. കഴിയുന്നിടമെല്ലാം ആല്‍ക്കഹോള്‍ സൊല്യൂഷന്‍ ഉപയോഗിച്ച് വൃത്തിയാക്കുക. വെള്ളം തട്ടിയാല്‍ കേടു വരുന്ന വസ്ത്രങ്ങളും മട്ടും വെയിലെങ്കിലും തട്ടിക്കുക.
3. കട്ടില്‍ ചുവരില്‍ നിന്ന് വെട്ടു നിര്‍ത്തുക. അതുപോലെ മെത്ത ചുവരുമായി ബന്ധം സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക. ചുവരുകളിലെ ദ്വാരങ്ങള്‍ മൂട്ടകള്‍ മുട്ടയിട്ട് പെരുകുന്ന ഇടങ്ങളാണെന്ന് അറിയുക. അത്തരം ദ്വാരങ്ങള്‍ വാള്‍ പുട്ടിയിട്ടോ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചോ അടയ്ക്കേണ്ടതാണ്. മൂട്ടകള്‍ക്ക് നടന്നു മാത്രമേ നിങ്ങളുടെ കട്ടിലിലേക്ക് എത്തിച്ചേരാന്‍ കഴിയൂ. കട്ടിലിന്‍റെ കാലിന്മേല്‍ പെട്രോളിയം ജെല്ലി തേച്ചാല്‍ അത്തരം ശ്രമങ്ങള്‍ തടയുവാന്‍ കഴിയും.
4. മൂട്ടകളുടെ വാസസ്ഥാനമായേക്കാവുന്ന വിടവുകളിലും ദ്വാരങ്ങളിലുമെല്ലാം ഡയാറ്റമസിയസ് എര്‍ത്ത് പൊടി വിതറുക. മൂട്ടകളെ കൊല്ലാന്‍ ഉപയോഗിക്കുന്ന എല്ലാ ബോംബുകളിലും പ്രധാന ഘടകമാണ് ഈ പൊടി. ഇവ ധാരാളം വെള്ളം വലിച്ചെടുക്കുകയും അതു വഴി മൂട്ടകള്‍ക്ക് നിര്‍ജ്ജലീകരണം സംഭവിച്ച് ചത്തു വീഴുകയും ചെയ്യുന്നു.
WEBDUNIA|
5. ആല്‍ക്കഹോള്‍ മിശ്രിതം വളരെയധികം ഗുണം ചെയ്യും. വെള്ളമടിക്കാത്തയാളുകള്‍ക്ക് ആല്‍ക്കഹോളിന്‍റെ മണം സഹിക്കാമെങ്കില്‍ മാത്രം കട്ടിലില്‍ പ്രയോഗിക്കുക.