ഇന്ത്യയില്‍ സൂപ്പര്‍ബഗ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 7 ഫെബ്രുവരി 2012 (14:49 IST)
രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും ഇന്ത്യയില്‍ വിനാശകാരിയായ സൂപ്പര്‍ ബഗ് കണ്ടെത്തിയതായി ജര്‍മ്മന്‍ വാര്‍ത്താ റിപ്പോര്‍ട്ട്. രണ്ട് വര്‍ഷം മുമ്പ് ഇന്ത്യയില്‍ എത്തിയ വിദേശികളില്‍ സൂപ്പര്‍ ബഗ് കണ്ടെത്തിയിരുന്നു.

ഇരുനൂറ് ദശലക്ഷം ഇന്ത്യക്കാരില്‍ സൂപ്പര്‍ ബഗിന്റെ മാരകമായ സാന്നിധ്യമുണ്ടെന്നാണ് ഇപ്പോള്‍ ജര്‍മ്മന്‍ മാധ്യമ റിപ്പോര്‍ട്ട് പറയുന്നത്. മാത്രമല്ല, സൂപ്പര്‍ ബഗ് മറ്റ് രാജ്യങ്ങളില്‍ പടരാന്‍ കാരണം ഇന്ത്യയാണെന്നും ഈ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

ശക്തമായ ആന്റി ബയോട്ടിക്കുകളെ പോലും നിര്‍വീര്യമാക്കാന്‍ ശക്തിയുള്ള ഒരുതരം എന്‍സൈം ഉല്‍പ്പാദിപ്പിക്കുകയാണ് സൂപ്പര്‍ ബഗ് ചെയ്യുന്നത്. മരുന്നുകളില്‍ ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗമാണ് ഇത്തരം സൂപ്പര്‍ ബഗുകള്‍ പടര്‍ന്നു പിടിക്കാന്‍ കാരണം. ഇന്ന് ഇന്ത്യന്‍ ജനതയുടെ പത്ത് ശതമാനം പേരില്‍ ഈ ബഗ് ഉള്ളതായാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :