പൊണ്ണത്തടി കുറയ്ക്കാം; ചുവന്ന പാത്രത്തില്‍ കഴിക്കുക

WEBDUNIA| Last Modified തിങ്കള്‍, 16 ജനുവരി 2012 (13:07 IST)
അമിതവണ്ണം മൂലം വിഷമിക്കുന്നവര്‍ക്ക് ആശ്വാസകരമായ വാര്‍ത്ത. ആഹാരത്തോടുള്ള ആസക്തി കുറയ്ക്കാനുള്ള ഉപായവുമായി പഠനം പുറത്തുവന്നിരിക്കുകയാണ്. ആഹാരം കഴിക്കുമ്പോള്‍ ചുവന്ന പാത്രവും കപ്പും ഉപയോഗിക്കണം എന്നാണ് പഠനം പറയുന്നത്.

ചുവപ്പുനിറം കാണുമ്പോള്‍ ആഹാരം കഴിക്കാനുള്ള താല്പര്യം താനേ കുറയും. അപകടം, നിരോധനം, തടസ്സം തുടങ്ങിയവ സൂചിപ്പിക്കുന്ന നിറമാണ് ചുവപ്പ്. അബോധമനസില്‍ ഈ ചിന്ത ഉണരുമ്പോള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് താ‍നേ കുറയ്ക്കും. അതുപോലെ, മദ്യം കഴിക്കാന്‍ ചുവന്ന കപ്പ് ഉപയോഗിച്ചാല്‍ കഴിക്കുന്നതിന്റെ അളവ് കുറയ്ക്കാന്‍ സാധിക്കുമെന്നും പഠനം പറയുന്നു.

ജര്‍മനി, സ്വിറ്റ്സര്‍ലാന്‍ഡ് എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്. ചുവപ്പ്, നീല എന്നീ നിറങ്ങളുള്ള പാത്രങ്ങളില്‍ ആളുകള്‍ക്ക് ഭക്ഷണം നല്‍കുകയായിരുന്നു. ഇതില്‍ ചുവപ്പ് പാത്രം ലഭിച്ചവര്‍ കുറച്ച് ഭക്ഷണം മാത്രമേ കഴിച്ചുള്ളൂ. കഴിക്കുന്ന ആഹാരത്തില്‍ 40 ശതമാനം വരെ കുറവുവരുത്തുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :