ചായ നമ്മുടെ ജീവിതശൈലിയുടെ ഭാഗമായി ഇഴുകിച്ചേര്‍ന്നതാണെങ്കിലും, ചായയിലെ പാലിന്റെ അംശം ശരീരത്തില്‍ കൊഴുപ്പടിയുന്നതിന് കാരണമാകുന്നുവെന്ന് പുതിയ പഠനങ്ങള്‍. അതിനാല്‍ത്തന്നെ കട്ടന്‍ ചായയാണ് ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഒരു ഉത്തമ മാര്‍ഗ്ഗമെന്ന് ഗവേഷകര്‍ പറയുന്നു.
തേയിലയില്‍ കൊഴുപ്പിന്റെ അംശം കുറയ്‌ക്കുന്ന ഘടകങ്ങള്‍ ധാരാളമുണ്ട്. പക്ഷേ പാലിന്റെ അംശം കലര്‍ന്ന ചായ കുടിക്കുമ്പോള്‍ കൊഴുപ്പ് അടിഞ്ഞുകൂടി ശരീരഭാരം വര്‍ദ്ധിക്കുന്നു.
തേയിലയില്‍ അടങ്ങിയിരിക്കുന്ന തിയഫ്ലേവിന്‍സ്, തിയറുബിഗിന്‍ എന്നീ ഘടകങ്ങള്‍ പൊണ്ണത്തടിയെ നിയന്ത്രിക്കുന്നതിനുള്ള ഘടകങ്ങളാണ്. എന്നാല്‍ പാലുമായി തേയില കലരുമ്പോള്‍ ഇവയുടെ പ്രവര്‍ത്തനശേഷി കുറയുകയും അത് കൊഴുപ്പ് അടിയുന്നതിന് കാരണമാകുകയും ചെയ്യുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. അതിനാല്‍ത്തന്നെ കട്ടന്‍ ചായയാണ് ഉത്തമം.
ജപ്പാനിലെ ഒരു കൂട്ടം ഗവേഷകര്‍ എലികളിലാണ് ഇത് പരീക്ഷിച്ച് കണ്ടെത്തിയിരിക്കുന്നത്. ആസാമിലെ ജോര്‍ഹാതിലെ ടീ റിസര്‍ച്ച് അസ്സോസിയേഷനിലെ ശാസ്ത്രജ്ഞനായ ദേവജിത് ബോര്‍ത്താകറും ഇത് ശരിവയ്‌ക്കുന്നു.