1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. World Tuberculosis Day

World Tuberculosis Day: ക്ഷയരോഗ നിര്‍ണയം നടത്തുന്നത് എങ്ങനെ

World Tuberculosis Day
രണ്ടാഴ്ച്ചയിലധികം നീണ്ടുനില്‍ക്കുന്ന ചുമ, ക്ഷീണം, ഭാരം കുറയുക, രാത്രികാലങ്ങളിലെ പനി, രക്തം തുപ്പുക, നെഞ്ചുവേദന,വിശപ്പില്ലായ്മ എന്നിവയാണ് ക്ഷയരോഗത്തിന്റെ രോഗലക്ഷണങ്ങള്‍. മൈക്കോബാക്ടീരിയം ട്യൂബര്‍ക്കുലോസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ക്ഷയം.
 
കഫത്തിന്റെ പരിശോധന, എക്സ്റേ പരിശോധന, സിബിനാറ്റ് എന്നിവ വഴി രോഗം നിര്‍ണയിക്കാം. പ്രധാനമായും മറ്റ് രോഗങ്ങള്‍ ഉള്ളവരെയാണ് ക്ഷയരോഗം കാര്യമായി ബാധിക്കുക. പ്രമേഹരോഗികള്‍, എച്ച്ഐവി അണുബാധിതര്‍, മദ്യപാനം, പുകവലി, മറ്റ് ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നവര്‍, ശ്വാസകോശസംബന്ധമായ മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍, അവയവ മാറ്റം കഴിഞ്ഞവര്‍ എന്നിവരെയാണ് രോഗം പ്രതികൂലമായി ബാധിക്കുക.
അടുത്ത ലേഖനം
World Tuberculosis Day: ഇന്ന് ലോക ക്ഷയരോഗ ദിനം, ഓരോ വര്‍ഷവും ജീവനെടുക്കുന്നത് 1.4 മില്യണോളം പേരുടെ