തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

തണ്ണിമത്തന്‍ പുളിക്കാന്‍ തുടങ്ങുമ്പോള്‍ അതിനുള്ളില്‍ വാതകം ഉത്പാദിപ്പിക്കപ്പെടുന്നു

രേണുക വേണു| Last Modified ബുധന്‍, 28 ഫെബ്രുവരി 2024 (12:43 IST)

ചൂടുകാലത്ത് ശരീരത്തെ തണുപ്പിക്കാന്‍ ഏറ്റവും ബെസ്റ്റാണ് തണ്ണിമത്തന്‍. എന്നാല്‍ തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് എന്തുകൊണ്ടാണ്? തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് അസാധാരണമായ സംഭവമല്ല ! അന്തരീക്ഷത്തിലെ ഉയര്‍ന്ന ചൂട് കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. കേടുവന്ന തണ്ണിമത്തന്‍ അതിവേഗം പുളിക്കാന്‍ തുടങ്ങുന്നു. ബാക്ടീരിയ, ഫംഗസ് എന്നിവയുടെ സാന്നിധ്യം ഉണ്ടെങ്കിലും ഈ പുളിക്കല്‍ നടക്കും.

തണ്ണിമത്തന്‍ പുളിക്കാന്‍ തുടങ്ങുമ്പോള്‍ അതിനുള്ളില്‍ വാതകം ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് തണ്ണിമത്തനുള്ളിലെ സമ്മര്‍ദ്ദം കൂട്ടും. തത്ഫലം തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നു. അന്തരീക്ഷത്തിലെ ചൂട് കൂടിയാകുമ്പോള്‍ തണ്ണിമത്തനിലെ സമ്മര്‍ദ്ദം വര്‍ധിക്കും. കേടുവന്ന തണ്ണിമത്തനാണ് ഇത്തരത്തില്‍ പൊട്ടിത്തെറിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :