1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Why is Miyazaki mango so expensive?

ഒരു കിലോയ്ക്ക് രണ്ടരലക്ഷം! ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

എന്തുകൊണ്ടാണീ വിലയെന്നറിയാമോ? അതിന്റെ ഗുണങ്ങൾ തന്നെയാണ് അതിന് കാരണം.

Miyazaki Mango
മാമ്പഴം ഇഷ്ടമില്ലാത്തവരുണ്ടോ? ഉണ്ടാകില്ല. തേനൂറും മാമ്പഴം അത്രമേൽ സ്വാദുള്ളതാണ്. കിളിച്ചുണ്ടൻ, മൂവാണ്ടൻ തുടങ്ങിയ നാടൻമാങ്ങകളും വിദേശികളുമായി ഒരു നൂറായിരം വെറൈറ്റി മാങ്ങകൾ ഇന്ന് വിപണിയിലുണ്ട്. ഇനം അനുസരിച്ച് മാമ്പഴത്തിന്റെ വിലയിലും മാറ്റം വരും. ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴം ഏതെന്നറിയാമോ?

ജപ്പാനിലെ മിയാസാക്കി ((Miyazaki Mangoes) എന്ന മാമ്പഴമാണ് ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്പഴം. ഒരു കിലോ ​ഗ്രാമിന് ഏതാണ്ട് രണ്ടര ലക്ഷം രൂപ മുതൽ മൂന്ന് ലക്ഷം രൂപ വരെയാണ് വില. എന്തുകൊണ്ടാണീ വിലയെന്നറിയാമോ? അതിന്റെ ഗുണങ്ങൾ തന്നെയാണ് അതിന് കാരണം.
 
ജപ്പാനിലെ ക്യൂഷു പ്രവിശ്യയിലെ മിയാസാക്കി എന്ന നഗരത്തില്‍ നിന്നാണ് ഇവയുടെ ഉത്ഭവം. മിയാസാക്കി സര്‍വകലാശാലയിലെ ഗവേഷകര്‍ പ്രാദേശിക കര്‍ഷകരമായി ചേര്‍ന്ന് 1980-കളിൽ വികസിപ്പിച്ചെടുന്ന മാമ്പഴത്തിന് മിയാസാക്കി എന്നു തന്നെയാണ് പേരും നൽകിയിരിക്കുന്നത്. കടുത്ത ചുവന്ന നിറത്തിൽ വലിപ്പം കൂടിയ മാമ്പഴങ്ങളാണ് മിയാസാക്കി. ചുവന്ന നിറത്തിലുള്ള മാമ്പഴത്തിന്റെ ഉള്ളില്‍ കടും മഞ്ഞ നിറമാണ്. ജപ്പാനിലെ മിയാസാക്കി പ്രിഫെക്ചറില്‍ നിന്നാണ് ഈ പഴം വരുന്നത്. 
 
രുചികൊണ്ട് മാത്രമല്ല, ആരോ​ഗ്യ ​ഗുണത്തിനും പേരുകേട്ടതാണ് മിയാസാക്കി മാമ്പഴങ്ങൾ. ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായി മാമ്പഴങ്ങൾ ആയുസ് വർധിപ്പിക്കുമെന്നാണ് ജപ്പാനിലെ വിശ്വാസം. ബീറ്റാ കരോട്ടിനും ഫോളിക് ആസിഡും അടങ്ങിയ മിയാസാക്കി മാങ്ങകള്‍ കണ്ണുകളുടെ ആരോഗ്യം നിലനിർത്താന്‍ ഏറെ സഹായകരമാണ്. ഈ മാമ്പഴം ഒന്നിന് 350--550 ഗ്രാം വരെ ഭാരമുണ്ട്. ഈ മാമ്പഴത്തെ എഗ് ഓഫ് ദ സണ്‍ എന്നും വിശേഷിപ്പിക്കാറുണ്ട്. മുട്ടയുടെ ആകൃതിയും തിളക്കമുള്ള നിറവുമാണ് ഇതിനെ ഇങ്ങനെ വിളിക്കാന്‍ കാരണം.
അടുത്ത ലേഖനം
മൂത്രമൊഴിക്കുമ്പോള്‍ കാണിക്കുന്ന ഈ ലക്ഷണങ്ങള്‍ ചിലപ്പോള്‍ വൃക്ക രോഗത്തിന്റെ സൂചനയാകാം