അനുബന്ധ വാര്ത്തകള്
- ഈ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വർക്ക്ഔട്ട് ചെയ്യരുത്
- ജിമ്മിൽ പോയി വർക്ക്ഔട്ട് ഒക്കെ കഴിഞ്ഞ ശേഷം കഴിക്കേണ്ടത് എന്ത്?
- വർക്ക് ഔട്ടിന് മുമ്പ് കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെ?
- ജിമ്മിലെ വർക്ക്ഔട്ടിനിടയിലുള്ള ഹൃദയാഘാതം; അറിയാം ഇക്കാര്യങ്ങൾ
- Alappuzha Gymkhana OTT release: ഇനി മത്സരം ഒ.ടി.ടിയിൽ; ആലപ്പുഴ ജിംഖാന ഡിജിറ്റൽ സ്ട്രീമിങ് ഉടൻ, എവിടെ കാണാം?
വെറും വയറ്റിൽ വർക്ക്ഔട്ട് ചെയ്‌താൽ സംഭവിക്കുന്നത്...
രാവിലെ വ്യായാമം ചെയ്യുമ്പോൾ ഏകദേശം 10 മുതൽ 14 മണിക്കൂർ വരെ ഭക്ഷണം കഴിക്കാതിരുന്ന ശേഷമാണെന്നത് ഓർമ വേണം. ഇതിനെ ഫാസ്റ്റിങ് വ്യായാമം എന്നാണ് പറയുക.
വർക്ക്ഔട്ട് ഒരു ഫാഷൻ ആയി മാറിയിരിക്കുകയാണ്. രാവിലെയോ വൈകുംനേരമോ ഒരു തവണയെങ്കിലും വർക്ക്ഔട്ട് ചെയ്യുന്നവരാണ് കൂടുതലും. രാവിലെ എഴുന്നേറ്റ ഉടൻ വ്യായാമം ചെയ്യാൻ ഇറങ്ങുന്നവരുമുണ്ട്. വ്യായാമം ചെയ്യുന്നതിനും മുൻപും ശേഷവും ഭക്ഷണം കഴിക്കുന്നവരുണ്ട്. കഴിക്കാമോ? കഴിക്കാൻ പാടില്ലേ? എന്തൊക്കെയാണ് കഴിക്കേണ്ടത്? തുടങ്ങി അനവധി സംശയങ്ങളാണ് തുടക്കകാർക്കുള്ളത്. രാവിലെ വ്യായാമം ചെയ്യുമ്പോൾ ഏകദേശം 10 മുതൽ 14 മണിക്കൂർ വരെ ഭക്ഷണം കഴിക്കാതിരുന്ന ശേഷമാണെന്നത് ഓർമ വേണം. ഇതിനെ ഫാസ്റ്റിങ് വ്യായാമം എന്നാണ് പറയുക.
വെറും വയറ്റിൽ വ്യായാമം ചെയ്യുന്നത് പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്നു. ശരീരത്തിലെ അധിക കൊഴുപ്പിനെ എരിയിച്ച് കളയാൻ ഇത് സഹായിക്കും. ശരീരത്തിലെ കൊഴുപ്പിനെ ഊർജ്ജമാക്കാൻ സഹായിക്കുന്ന കോർട്ടിസോൾ രാവിലെ കൂടുതലായി കാണപ്പെടുന്നു. അതുകൊണ്ട് തന്നെ രാവിലെ വെറും വയറ്റിൽ വ്യായാമം ചെയ്യുമ്പോൾ ഈ കൊഴുപ്പിനെ ഉപയോഗിക്കാൻ സഹായിക്കുന്നു. ശരീരത്തിൻ്റെ രീതിയും അതുപോലെ അവസ്ഥയും കണക്കിലെടുത്ത് വേണം ഫാസ്റ്റിങ് വ്യായാമം ചെയ്യാൻ.
പ്രഭാതഭക്ഷണം കഴിച്ചതിനുശേഷം വ്യായാമം ചെയ്യുന്നതിനു പകരം, വെറും വയറ്റിൽ വ്യായാമം ചെയ്യുകയാണെങ്കിൽ കൂടുതൽ ഭാരം കുറയ്ക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ ഫാസ്റ്റിങ് വ്യായാമം ചെയ്യുന്നവരാണെങ്കിൽ ശരീരത്തിൽ വെള്ളം ധാരാളം ഉണ്ടായിരിക്കണം. ജലാംശം ഒരു കാരണവശാലും കുറയാൻ പാടില്ല. വ്യായാമത്തിന് മുമ്പും ശേഷവും ശേഷവും വെള്ളം കുടിക്കുന്നത് ശീലമാക്കുക. പേശികളെ വീണ്ടെടുക്കുന്നതിനും ഗ്ലൈക്കോജൻ സ്റ്റോറുകൾ നിറയ്ക്കുന്നതിനും പ്രോട്ടീനുകളുടെയും കാർബോഹൈഡ്രേറ്റുകളുടെയും സമ്പന്നമായ പോഷക സമീകൃത ഭക്ഷണങ്ങൾ കഴിക്കുക.