1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. How to remove bad smell in rooms

മഴക്കാലത്ത് വീടിനുള്ളിലെ 'കെട്ട നാറ്റം' തലവേദനയാകുന്നുണ്ടോ? പരിഹാരമുണ്ട്

മഴക്കാലത്ത് വീടിനുള്ളിൽ ഉണ്ടാകുന്ന കെട്ട മണം ഇല്ലാതാക്കാൻ ചില വഴികളുണ്ട്.

Lifestyle
ആരോഗ്യത്തിന് ഏറെ പരിഗണനയും ശ്രദ്ധയും നൽകേണ്ട സമയമാണ് മഴക്കാലം. ആരോഗ്യം സംരക്ഷിക്കുന്നത് പോലെ തന്നെ മഴക്കാലത്ത് വീടും ശ്രദ്ധിക്കേണ്ടതുണ്ട്. മഴക്കാലത്ത് വീടിനുള്ളിൽ എപ്പോഴും ഒരു തണുപ്പ് ആയിരിക്കും ഉണ്ടാവുക. തണുത്ത അന്തരീക്ഷം പലപ്പോഴും അസുഖങ്ങൾക്ക് കാരണമായേക്കാം. പുറത്ത് എപ്പോഴും മഴ പെയ്യുന്ന സാഹചര്യത്തിൽ വീടിനുള്ളിലും ഈർപ്പവും നനവും തങ്ങിനിൽക്കും. ഇതിന് വേണ്ട പരിഹാരം ചെയ്തില്ലെങ്കിൽ അലർജി അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. മഴക്കാലത്ത് വീടിനുള്ളിൽ ഉണ്ടാകുന്ന കെട്ട മണം ഇല്ലാതാക്കാൻ ചില വഴികളുണ്ട്.
 
* പകൽ സമയത്ത് ജനലുകളും വാതിലുകളും തുറന്നിടുക
 
* പുറത്തു നിന്നുള്ള ശുദ്ധവായു പരമാവധി വീടിനകത്തേക്ക് കയറാൻ ഇത് സഹായിക്കും
 
* മുറിക്കുള്ളിൽ ഒരു ഡീഹ്യൂമിഡിഫയർ സ്ഥാപിക്കുക
 
* ഇത് വായുവിൽ നിന്നുള്ള ഈർപ്പം വലിച്ചെടുക്കാൻ  സഹായിക്കും 
 
* വീടിനു പരിസരത്ത് വെള്ളം കെട്ടികിടക്കാതെ സൂക്ഷിക്കുക
 
* ഈർപ്പം പിടിച്ചുനിർത്തുന്ന കർട്ടനുകൾ ഒഴിവാക്കുക
 
* ദുർഗന്ധം വമിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ ബേക്കിംഗ് സോഡ ഒരു കുപ്പിയിൽ ഇട്ട് തുറന്നു വയ്ക്കുക
 
* ബേക്കിംഗ് സോഡ അസുഖകരമായ ഗന്ധം വലിച്ചെടുക്കും
 
* ദുർഗന്ധം ഇല്ലാതാക്കാൻ റൂം ഫ്രെഷനറുകൾ ഉപയോഗിക്കുക  
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
പേപ്പര്‍ കപ്പില്‍ ചായ കുടിക്കുന്നത് അത്ര നല്ലതല്ല! മൈക്രോപ്ലാസ്റ്റിക് ശരീരത്തിലെത്തും