പുകവലിക്കൂ... ഒരു പ്രശ്നവുമില്ല!

പുകവലിക്കാർക്ക് ഒരു സന്തോഷ വാർത്ത!

aparna shaji| Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2016 (17:13 IST)
ഒരു ഇലക്ട്രോണിക് വേപറൈസർ ഉപയോഗിച്ച് പുകലവിക്കുന്നതിനെയാണ് വേപ്പിങ്ങ് എന്ന് പറയുന്നത്. നാടൻ ഭാഷയിൽ പറഞ്ഞാൽ പുകവലി തന്നെ. എന്നാൽ കുറച്ച് വ്യത്യാസമുണ്ടെന്ന് മാത്രം. മോശമായ ഗന്ധം ഉണ്ടാകില്ല, ശ്വാസമെടുക്കുമ്പോൾ ദുർഗന്ധം വമിക്കില്ല, സിഗരറ്റിന്റെ പൊള്ളലേൽക്കുമെന്ന ഭയം വേണ്ട, ആഷ്ട്രയുടെ ആവശ്യമില്ല, പുക വലിക്കുന്നത് മൂലമുണ്ടാകുന്ന മറ്റ് അസുഖങ്ങൾ ബാധിക്കുമെന്ന ഭയവും വേണ്ട. വേപ്പിങ്ങ് കൊണ്ടുള്ള ഗുണങ്ങൾ ഏറെയാണ്. ചുരുക്കത്തിൽ വേപ്പിങ്ങ് എന്നത് വേപറൈസർ കൊണ്ടുള്ള പുകവലിക്ക് നൽകിയിരിക്കുന്ന മറ്റൊരു പേരാണ് എന്ന് പറയാം.

ചരിത്രത്തിൽ പറയുന്നത് പ്രകാരം 1960കളുടെ കാലഘട്ടത്തിലാണ് വേപ്പിങ്ങ് എന്ന സംവിധാനം നിലവിൽ വന്നത്. എന്നാൽ ഇന്നത്തെ അവസ്ഥയായിരുന്നില്ല അന്ന് എന്ന കാര്യം മനസ്സിലാക്കാൻ ആകുന്നതാണ്. കാരണം ഓരോ യുഗത്തിലും പുരോഗമനത്തിന്റെ പാതയിലാണ് ലോകവും ടെക്നോളജിയും മുന്നേറികൊണ്ടിരിക്കുന്നത്. വളരെ ഈസിയായി കൊണ്ടു നടക്കാൻ കഴിയുന്ന ഒരു ഉപകരണമാണ് വേപറൈസർ. അതുകൊണ്ട് തന്നെ ഇത് വിപണിയിൽ സുലഭമാണ്. പുകവലിക്കുന്നുവെങ്കിലും ചെറിയ തോതിലുള്ള ദോഷം അല്ലെങ്കിൽ അതിന്റെ ഇഫക്ട് ചെറിയ അളവിൽ എന്നാണ് വിദഗ്ധർക്ക് ഇതിനെ കുറിച്ച് പറയാനുള്ളത്. അതിനാൽ അർബുദമെന്ന കൊലയാളിയ്ക്ക് പതുക്കെ മാത്രമേ ഒരാളെ കീഴടക്കാൻ കഴിയുകയുള്ളു. 2000ത്തിന്റെ മധ്യത്തിൽ ഇത് അമേരിക്കയിൽ ഉപയോഗിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.

ടെക്നോളജിയുടെ പുതിയ ലോകത്തിലേക്ക് കയറി വരാൻ ആഗ്രഹിക്കുന്നവർ വേപ്പിങ്ങിനെ കുറിച്ച് തീർച്ചയായും അറിഞ്ഞിരിക്കേണ്ടതു തന്നെയാണ്. അറിയുന്നവർ വാങ്ങിയിരിക്കും, വാങ്ങിയാൽ
വിസ്മയിക്കുമെന്ന കാര്യത്തിൽ യാതോരു സംശയവുമില്ല. അതോടൊപ്പം സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ പോലെ ഉപയോഗപ്രദമാണിത്.

വ്യത്യസ്ത അളവിലുള്ള മില്ലി ഗ്രാം അടങ്ങിയിരിക്കുന്ന നിക്കോട്ടിൻസ്
ഇലക്ട്രോളിക് ലിക്വിഡിനകത്ത് പാക് ചെയ്താണ് എത്തുന്നത്. നിക്കോട്ടിൻ അടങ്ങാത്ത ലിക്വിഡും വിപണിയിൽ ലഭ്യമാണ്. ചെറിയ നിക്കോട്ടിൻ അടങ്ങിയ ലിക്വിഡിനും കിക്ക് ലഭിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.
ഇതൊരു മയക്കുമരുന്ന് അല്ലാത്തതിനാൽ ഏതു സ്ഥലത്തു നിന്നു വേണമെങ്കിലും ഉപയോഗിക്കാൻ കഴിയും. നിരോധനാ മേഖല ഇല്ലെന്നാണ് റിപ്പോർട്ടുകൾ.

എന്നിരുന്നാലും, ലോകത്ത് ഇതിന്റെ വിപണി വർധിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ പൊതുസ്ഥലങ്ങളിൽ എന്തൊക്കെ ഉപയോഗിക്കാൻ പാടില്ല എന്ന് നിയമമുള്ളിടത്തോളം കാലം നിയമങ്ങ‌ൾ അനുസരിക്കാൻ ഓരോരുത്തരും ബാധ്യസ്ഥരായ സ്ഥിതിക്ക് എവിടെയെല്ലാം വേപ്പിങ്ങ് ഉപയോഗിക്കാം എന്ന് നാം തന്നെ മനസ്സിലാക്കേണ്ട കാര്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :