aparna shaji|
Last Modified വ്യാഴം, 4 ഓഗസ്റ്റ് 2016 (14:53 IST)
സ്വന്തമായി വലവിരിച്ച് ഇരയെപിടിക്കുന്ന ഒരു ചെറുജീവിയാണ് എട്ടുകാലി അഥവാ ചിലന്തി. എട്ട് കാലുകൾ ഉള്ള ചിലന്തിക്ക് ശരീരഭാഗങ്ങൾ രണ്ടെണ്ണമാണുള്ളത്. ചവയ്ക്കാൻ വായോ, പറക്കാൻ ചിറകുകളോ ഇല്ല. ഇരയെ തന്റെ വായിലേക്ക് ആകർഷിച്ച് അപകടപ്പെടുത്താൻ ചിലയിനം ചിലന്തികൾക്ക് പ്രത്യേക കഴിവാണുള്ളത്. പൂമ്പാറ്റയെയും ചെറിയ ഈച്ചയെയും ഇങ്ങനെ കബളിപ്പിച്ച് ഭക്ഷിക്കാൻ വിരുതനാണിവർ.
വൈവിധ്യങ്ങൾ ധാരാളമുള്ള ഒരു ജീവി കൂടിയാണ് ചിലന്തി. പല രൂപത്തിലും പല വർണ്ണത്തിലും ഭാവത്തിലുമായി മുപ്പതിനായിരത്തിലധികം ചിലന്തിവർഗങ്ങളാണ് ഭൂമിയിലുള്ളത്. എല്ലാചിലന്തികൾക്കും വിഷമില്ല, എന്നാൽ വിഷക്കൂടുതലുള്ള ചിലന്തികളും ഇക്കൂട്ടത്തിലുണ്ട്. ഈ വിഷം മരണകാരണമാകാനും സാധ്യതയുണ്ട്. ചിലന്തിയുടെ വിഷമേറ്റാൽ അതിന്റെ ഫലം ഉടൻ തന്നെ ചിലപ്പോൾ കണ്ടെന്ന് വരില്ല. വിഷത്തിന്റെ കാഠിന്യമനുസരിച്ച് ലക്ഷണങ്ങൾ ദിവസങ്ങൾക്കുള്ളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങും.
ചിലന്തി കടിച്ചാൽ എങ്ങനെ മനസ്സിലാകും:
ദേഹം മുഴുവന്‍ വീക്കം, വേദന, ചൂട്, ദാഹം, മോഹാലസ്യം, പനി, കടിച്ച ഭാഗത്ത് ചുറ്റും പൊട്ടി നീരൊലിക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പിത്തപ്രധാനിയായ ചിലന്തി കടിച്ചാലുണ്ടാകുന്നു.
ചിലന്തി കടിച്ചതിനാലാണ് ഇത്തരം ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതെന്ന് മനസ്സിലാക്കാൻ കഴിയാത്തവർ മറ്റു പല ചികിത്സകളും സ്വീകരിക്കുന്നു. ഒടുവിൽ മാത്രമായിരിക്കും യഥാർത്ഥമായ ചികിത്സാരീതികൾ സ്വീകരിക്കുന്നത്. എന്നാൽ ഇത് ചികിത്സക്ക് തടസ്സമുണ്ടാകും. ആരംഭത്തിൽ ചെറിയ മരുന്നുകൾ കൊണ്ട് പരിഹരിക്കാൻ കഴിയാവുന്ന വിഷബാധ സമയത്ത് ചികിത്സിക്കാത്തതിനാൽ രൂക്ഷമായി മാറുന്നു.
ചിലന്തി കടിച്ചാൽ ചെയ്യേണ്ടത്:
ചിലന്തി കടിച്ചാലുടന്‍ രക്തം എടുത്ത് കളയണം. കടിച്ച ഭാഗത്ത് മുറുക്കി തുപ്പിയാല്‍ വിഷം ശമിക്കും. തുളസിയിലയും മഞ്ഞളും അരച്ചുപുരട്ടുകയും പാലില്‍ ചേര്‍ത്തു കുടിക്കുകയും ചെയ്യുക. ഓട്ടുപാത്രത്തില്‍ വെറ്റില നീരെടുത്ത് കായം ചാലിച്ചു പുരട്ടിയാല്‍ വീക്കവും പഴുപ്പും വിഷവും കെടും. നറുനീണ്ടിയും നീലയമരിവേരും അരച്ചുകുടിക്കുന്നതും ധാരചെയ്യുന്നതും ഗുണം ചെയ്യും.
വിഷബാധ അധികമായാല്‍ ഒരു വിദഗ്‌ധ ചികത്സ നേടണം. ഔഷധങ്ങള്‍ പഥ്യത്തോടെ സേവിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയാണ് ചിലന്തി വിഷബാധ ഒഴിവാക്കാന്‍ ചെയ്യേണ്ടത്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം