നിഹാരിക കെ.എസ്|
Last Modified ഞായര്‍, 1 ജൂണ്‍ 2025 (10:58 IST)
നല്ല ശരീരഘടനയ്ക്കും മെച്ചപ്പെട്ട ആരോഗ്യത്തിനും വേണ്ടിയാണ് പലരും ജിമ്മിൽ പോയി വർക്ക്ഔട്ട് ചെയ്യുന്നത്. ശക്തമായ ശരീരഘടനയാണ് മറ്റു പലരുടെയും ലക്ഷ്യം. അടുത്തിടെയായി, ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നതിനിടെ മരണങ്ങൾ സംഭവിച്ച പത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതും യുവാക്കൾ തന്നെ. ശരീരത്തിന്റെ ആവശ്യങ്ങൾക്കും ശേഷിക്കും അനുയോജ്യമല്ലാത്ത കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നതാണ് ഇതിന് കാരണം.
പലപ്പോഴും പെട്ടെന്നുള്ള ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത് ശരീരത്തിൽ തന്നെ ഒളിഞ്ഞിരിക്കുന്ന 'കൊറോണറി ആർട്ടറി ഡിസീസ്', 'കാർഡിയോമയോപതി', തുടങ്ങിയ അസുഖങ്ങളാകാം. ജിമ്മിൽ പോകുന്നതിന് മുൻപ് കൃത്യമായ ഹെൽത്ത് ചെക്കപ്പ് നടത്തണം. വർക്ക്ഔട്ടിനിടെ മരണം സംഭവിക്കുന്നത് ഏറി വരുന്ന സാഹചര്യത്തിൽ വ്യായാമത്തെ കുറിച്ച് ചില കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
* ജിമ്മിൽ പോകുന്നതിന് മുൻപ് കൃത്യമായ ഹെൽത്ത് ചെക്കപ്പ് നടത്തണം
* കഠിനമായ വ്യായാമങ്ങൾ ട്രെയിനറുടെ അനുവാദത്തോടെ മാത്രം ചെയ്യുക
* അനാരോഗ്യകരമായ ഭക്ഷണ ശീലം ഒട്ടും ഗുണമല്ല
* മദ്യപാനം, ലഹരി എന്നിവ തുടരുന്നത് തീരെ യോജിക്കില്ല
* നന്നായി വാം അപ്പ് ചെയ്തതിന് മാത്രമേ ഭാരം എടുത്ത് പൊക്കാൻ പാടുള്ളു
* ഏറ്റവും അപകടകരമായ ഒന്നാണ് നീർജലിനീകരണം
* വർക്ക്ഔട്ടിന് മുന്നേയും ശേഷവും നന്നായി വെള്ളം കുടിക്കുക
* പതിയെ പതിയെ മാത്രമേ വർക്ക്ഔട്ടിന്റെ കാഠിന്യം വർധിപ്പിക്കാവൂ