പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് നഗ്ന ചിത്രങ്ങൾ കൈക്കലാക്കി, കൂട്ടുകാരിയുടെ ചിത്രം കൂടി വേണമെന്ന് ആവശ്യപ്പെട്ടു; യുവാവിനെ പിടികൂടിയത് തന്ത്രപരമായി

ഗോൾഡ ഡിസൂസ| Last Modified തിങ്കള്‍, 13 ജനുവരി 2020 (12:37 IST)
പ്രണയം നടിച്ച് വലയിലാക്കി പെൺകുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കിയ യുവാവ് അറസ്റ്റിൽ. പ്രായപൂര്‍ത്തിയാകാത്ത കോളേജ് വിദ്യാര്‍ത്ഥിനിയെ ബി എ വിദ്യാര്‍ത്ഥി പ്രണയം നടിച്ച് വശത്താക്കി ശാരീരികമായി പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങള്‍ പകർത്തുകയും ചെയ്ത യുവാവിനെയാണ് പൊലീസ് പിടികൂടിയത്.

പ്രതിയുടെ ചതിയില്‍ പെട്ടു പോയ പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് യുവാവ് കുടുങ്ങിയത്. സേനാപതി മുക്കുടില്‍ നീറനാനില്‍ ഷഹില്‍ ഷാജനെന്ന 20 കാരനെ ആണ് ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുമായി സ്കൂൾ പഠനകാലത്ത് പ്രണയത്തിലായിരുന്ന യുവാവ് ഈ സമയത്ത് നഗ്നദൃശ്യങ്ങൾ ആവശ്യപ്പെടുകയും പെൺകുട്ടി അത് നൽകുകയും ചെയ്തിരുന്നു. നിരവധി തവണ ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയും ചെയ്തിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ സഹപാഠികളായ പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുക്കണമെന്ന് ഇയാള്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു തുടങ്ങി.

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ അവരറിയാതെ എടുത്ത് നൽകാൻ ആയിരുന്നു യുവാവ് ആവശ്യപ്പെട്ടത്. എന്നാൽ, പെൺകുട്ടി ഇതിനു തയ്യാറായില്ല. പെണ്‍കുട്ടിയില്‍ നിന്ന് വിവരമറിഞ്ഞ സഹപാഠികള്‍ ഇതു കോളജ് അധികൃതരെ അറിയിക്കുക ആയിരുന്നു. ഇതോടെ പ്രശ്‌നം രൂക്ഷമായി. തുടര്‍ന്നാണ് ശാന്തന്‍പാറ പൊലീസില്‍ പരാതി നല്‍കുന്നതും യുവാവിനെ പിടികൂടുന്നതും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :