അഭിറാം മനോഹർ|
Last Modified ചൊവ്വ, 21 ഫെബ്രുവരി 2023 (21:17 IST)
പശ്ചിമബംഗാളിൽ കുട്ടികളിൽ അഡിനോവൈറസ് ബാധ പടരുന്നു. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ശ്വാസകോശ സംബന്ധമായ ഇൻഫെക്ഷനുകളിൽ 32 ശതമാനവും ഈ വൈറസ് മൂലമാണെന്ന് ഐസിഎംആർ വ്യക്തമാക്കുന്നു.
കൺപോളകളെയും ശ്വാസകോശം കുടൽ,മൂത്രനാളി, നാഡി വ്യവസ്ഥ എന്നിവയെയാണ് വൈറസ് ബാധിക്കുക. മുതിർന്നവരേക്കാൾ പെട്ടെന്ന് കുട്ടികളിൽ ഇത് പടരാൻ സാധ്യതയേറെയാണ്. കുറഞ്ഞ പ്രതിരോധ ശേഷിയുള്ളവർ കുട്ടികൾ എന്നിവരിലാണ് വൈറസ് പ്രധാനമായും കാണപ്പെടുന്നത്.എളുപ്പത്തിൽ പടരുന്നതാണ് ഈ വൈറസ്.
ചുമ, പനി,വിറയൽ,മൂക്കൊലിപ്പ്,വരണ്ട ചുമ എന്നിവയാണ് ഇതിൻ്റെ പ്രധാനലക്ഷണങ്ങൾ. ചെവികളിൽ വേദന, കണ്ണുകൾ പിങ്ക് നിറത്തിലാകുക, നിർത്താതെ കണ്ണിൽ നിന്നും വെള്ളം വരിക എന്നിവയെല്ലാം ഇതിൻ്റെ ഭാഗമാണ്. ഡയേറിയ,ഛർദ്ദി,ഉദരസംബന്ധമായ മറ്റ് പ്രശ്നങ്ങൾക്കും വൈറസ് കാരണമാകുന്നു. മൂത്രനാളിയിൽ വേദന അനുഭവപ്പെടാനും മൂത്രത്തിൽ ചോര വരുന്നതിനും വൈറസ് കാരണമാകുന്നു.
നിലവിൽ വൈറസിനെതിരെ വാക്സിനുകളൊന്നും തന്നെ ലഭ്യമല്ല. വൈറസ് വരാതെ സൂഷിക്കുക എന്നതാണ് ഒരേ ഒരു മാർഗം. സാധാരണയായി 2 ദിവസങ്ങൾക്കുള്ളിൽ തന്നെ കുട്ടികളിൽ അസുഖം ഭേദമാകാറുണ്ട്. പിങ്ക് കണ്ണുകൾ,ന്യൂമോണിയ എന്നിവ ബാധിക്കുന്നവർക്ക് ഒരാഴ്ചയിലേറെ സമയം അസുഖം മാറുന്നതിനായി എടുക്കും.കൃത്യമായ സാനിറ്റേഷൻ രീതികൾ, ക്വാറൻ്റൈൻ രീതികൾ എന്നിവയാണ് അസുഖം വരാതിരിക്കാനുള്ള പ്രതിരോധങ്ങൾ