സെക്‌സിനു മുന്‍പ് കാലുകളില്‍ സോക്‌സ് ധരിക്കാറുണ്ടോ? ഗുണങ്ങള്‍ ഏറെ

കാലുകളില്‍ തണുപ്പ് അനുഭവപ്പെടുന്നത് സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ശ്രദ്ധ കുറയാന്‍ കാരണമാകുന്നു

രേണുക വേണു| Last Modified വെള്ളി, 1 ഡിസം‌ബര്‍ 2023 (11:24 IST)

സോക്‌സ് ധരിച്ചുകൊണ്ട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? വളരെ വിചിത്രമായി നിങ്ങള്‍ക്ക് തോന്നുമെങ്കിലും അതുകൊണ്ട് ഗുണങ്ങള്‍ ഉണ്ടത്രേ ! കാലുകളില്‍ സോക്‌സ് ധരിക്കുമ്പോള്‍ ശരീര താപനില കൃത്യമായി നിലനിര്‍ത്തുന്നു. ഇത് സ്ത്രീകള്‍ക്ക് തലച്ചോറിന് വിശ്രമം അനുവദിക്കുകയും സുഖകരമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ സഹായിക്കുകയും ചെയ്യുന്നു.

കാലുകളില്‍ തണുപ്പ് അനുഭവപ്പെടുന്നത് സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ശ്രദ്ധ കുറയാന്‍ കാരണമാകുന്നു. കാലുകളിലൂടെ അനുഭവപ്പെടുന്ന തണുപ്പ് സെക്‌സില്‍ നിന്ന് ശ്രദ്ധ തിരിക്കും. സോക്‌സ് ധരിക്കുമ്പോള്‍ ഈ തണുപ്പിനെ പ്രതിരോധിക്കാനും ശരീരതാപനില ബാലന്‍സ് ചെയ്യാനും സാധിക്കും. സോക്‌സുകള്‍ ധരിക്കുന്നതിലൂടെ, നിങ്ങളുടെ ശ്രദ്ധ തിരിക്കുന്ന ഒരു താപനിലയിലേക്ക് താഴാന്‍ നിങ്ങളുടെ പാദങ്ങളെ അനുവദിക്കുന്നില്ല.

ചില സ്ത്രീകളിലും പുരുഷന്‍മാരിലും തങ്ങളുടെ കാലുകളുടെ സൗന്ദര്യത്തെ കുറിച്ച് അമിതമായ ഇന്‍സെക്യൂരിറ്റി കാണപ്പെടുന്നു. ഇത്തരക്കാര്‍ക്ക് ഇന്‍സെക്യൂരിറ്റി കുറച്ച് സെക്‌സില്‍ ഏര്‍പ്പെടാന്‍ കാലുകളില്‍ സോക്‌സ് ധരിക്കുന്നത് സഹായിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :