അനുബന്ധ വാര്‍ത്തകള്‍
- ഇന്‍ഫ്‌ളമേഷന്‍ തടയാന്‍ കാബേജ് കഴിക്കാം
- ഭാരം കുറയ്ക്കണോ, ഈ അഞ്ചുകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
- ഇക്കാര്യങ്ങള്‍ ശരീര താപനില കൂടാന്‍ കാരണമായേക്കും
- രാത്രി കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ ഉറക്കം വരില്ലേ
- World No Tobacco Day 2023: ലോകത്ത് ഓരോ വര്‍ഷവും 8 മുതല്‍ 10 ലക്ഷം പേരുടെ മരണത്തിന് പുകയില കാരണമാകുന്നു!
വിറ്റാമിന്‍ ഗുളികകള്‍ കഴിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാനും പേശികള്‍ക്ക് വലിപ്പം വയ്ക്കാനുമെല്ലാം ആളുകള്‍ സപ്ലിമെന്റുകള്‍ കഴിക്കാറുണ്ട്. പലതരത്തിലുള്ള വിറ്റാമിന്‍ സപ്ലിമെന്റുകളാണ് മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് വാങ്ങി കഴിക്കുന്നത്. ഒരു ഡോക്ടറുടെ നിര്‍ദേശം ലഭിച്ചിട്ടുവേണം ഇത്തരം സപ്ലിമെന്റുകള്‍ കഴിക്കാന്‍. സപ്ലിമെന്റുകളുടെ ഗുണത്തോടൊപ്പം ദോഷങ്ങളും മനസിലാക്കണം.
സപ്ലിമെന്റുകളുടെ ഡോസ് കൂട്ടികഴിക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കും. ഇത് ടോക്‌സിസിറ്റിക്ക് കാരണമാകും. പ്രകൃതി ദത്തം എന്ന ലേബലില്‍ വരുന്ന സപ്ലിമെന്റുകള്‍ സുരക്ഷിതമാണെന്ന് കരുതരുത്.