അനുബന്ധ വാര്‍ത്തകള്‍
- Bigg Boss Season 5 'ഇതല്ലാതെ ഒറ്റയൊരു സാധനവും ബിഗ് ബോസ് പറഞ്ഞിട്ടില്ല', പുറത്തുപോകും മുമ്പ് റിയാസ്
- ഓടുന്ന വണ്ടിയിൽ ഇരിക്കുമ്പോൾ ഛർദ്ദിക്കാൻ തോന്നാറുണ്ടോ? ഈ കാര്യങ്ങൾ പരീക്ഷിക്കാം
- ശരിയായ രീതിയിൽ ആവി പിടിച്ചില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷം: ഇക്കാര്യങ്ങൾ അറിയാം
- കയപ്പാണെന്ന് കരുതി മാറ്റിവെയ്ക്കരുത്, അറിയാം പാവയ്ക്കയുടെ ഗുണങ്ങൾ
- ഒരു മാറ്റവും ഇല്ല,ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി വീണ്ടും പ്രിയ വാര്യര്‍, സോഷ്യല്‍ മീഡിയയില്‍ ഫിറ്റ്
ഭാരം കുറയ്ക്കണോ, ഈ അഞ്ചുകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
ആരോഗ്യകരമായ രീതിയില്‍ വേണം ശരീരഭാരം കുറയ്ക്കാന്‍. അല്ലെങ്കില്‍ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കും. ഫൈബര്‍ കൂടുതല്‍ അടങ്ങിയിരിക്കുന്ന ഭക്ഷണം കഴിക്കുന്നത് വിശപ്പ് ഇല്ലാതിരിക്കാനും കൂടുതലായി ഭക്ഷണം കഴിക്കാതിരിക്കാനും സഹായിക്കും. ഇലക്കറികള്‍, പഴങ്ങള്‍ എന്നിവയിലെല്ലാം ധാരാളം ഫൈബര്‍ ഉണ്ട.് ഇത് ദഹനം നടത്തുന്നതിനും മലബന്ധം ഇല്ലാതാക്കുന്നതിനും സഹായിക്കും. മറ്റൊന്ന് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്ന പലതരം ഭക്ഷണങ്ങള്‍ മിതമായ രീതിയില്‍ കഴിക്കുക എന്നതാണ്. മുഴു ധാന്യങ്ങള്‍, പാല്, പച്ചക്കറി, ഹെല്‍ത്തി ഫാറ്റ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
ശരീരഭാരം കുറയ്ക്കുന്നതിന് കഴിക്കുന്ന ആഹാരത്തിന്റെ അളവ് പ്രധാന പങ്കുവഹിക്കുന്നു. കൂടാതെ അമിതമായി മധുരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വിപരീത ഫലം ചെയ്യും. ഇത് ഫാറ്റിലിവറിനും പ്രമേഹത്തിനും അമിതവണ്ണത്തിനും കാരണമാകും. ആവശ്യമായ ജലം ശരീരത്തില്‍ എത്തിയാല്‍ മാത്രമേ ശരീരത്തിന് വിഷാംശങ്ങള്‍ പുറന്തള്ളാന്‍ സാധിക്കൂ.