സൂക്ഷിക്കുക... അറിഞ്ഞ് കഴിച്ചില്ലെങ്കിൽ അധികം നാൾ കഴിക്കേണ്ടി വരില്ല!

അമിതമായി ആഹാരം കഴിക്കുന്നതു മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് നമ്മള്‍ ബോധമുള്ളവരാണോ?

health, food habits ആരോഗ്യം, ആഹാര ശൈലി
സജിത്ത്| Last Updated: തിങ്കള്‍, 11 ജൂലൈ 2016 (18:00 IST)
അമിതമായി ആഹാരം കഴിക്കുന്നതു മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് നമ്മള്‍ ബോധമുള്ളവരാണോ? പലരും അതുമൂലമുണ്ടാകുന്ന പൊണ്ണത്തടി ഒരു അലങ്കാരമായി കൊണ്ടുനടക്കുമെങ്കിലും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിസ്സാരമല്ല. എത്രത്തോളം കഴിക്കാമോ അത്രയും കഴിക്കുക. പിന്നെ കുറച്ചു നടക്കുക. ഇതാണു ഭൂരിപക്ഷം മലയാളികളുടെയും ആരോഗ്യസങ്കല്‍പം. ഈ രീതി മാറ്റിയില്ലെങ്കില്‍ വളരെ ഭയാനകമായ അവസ്ഥയിലേക്കായിരിക്കും നമ്മള്‍
ചെന്നെത്തുന്നത്.

പുതുരുചികള്‍ തേടാനും പരീക്ഷിക്കാനുമാണ് നമ്മള്‍ ഓരോരുത്തരും ഇഷ്ടപ്പെടുന്നത്. പൊറോട്ട മുതല്‍ ബര്‍ഗര്‍, പിസ വരെയുള്ള ഭക്ഷണശീലത്തിനു വഴിയൊരുക്കി. ആഹാരം കഴിക്കുമ്പോള്‍ അവയുടെ ഗുണം അറിഞ്ഞ് ശരിയായ അളവില്‍ കഴിക്കുകയും ചിട്ടയായി വ്യായാമം ചെയ്യുകയും ചെയ്താല്‍ നല്ല ആരോഗ്യം സ്വന്തമാക്കാം.
ആയുര്‍വേദമനുസരിച്ച് ഓരോരുത്തരുടെയും ശരീരപ്രകൃതി, ദഹനശക്തി, ശാരീരികവും ബൌദ്ധികവുമായ വ്യായാമം ഇവയെ അടിസ്ഥാനമാക്കിയാണ് ആഹാരത്തിന്റെ അളവും ഗുണവും നിശ്ചയിക്കേണ്ടത്. ഗുണകരമായ ആഹാരങ്ങള്‍ കഴിക്കുന്നതിനോടൊപ്പം ദോഷകരമായവ ഉപേക്ഷിക്കാനും ശ്രദ്ധിക്കണം.

ചില ആഹാരങ്ങള്‍ മറ്റു ചിലവയോടു ചേര്‍ത്തുപയോഗിക്കുമ്പോള്‍ ആരോഗ്യത്തിനു ഹാനികരമാകാറുണ്ട്. അങ്ങനെയുള്ളവയാണ് വിരുദ്ധാഹാരങ്ങള്‍ എന്നു പറയുന്നത്. നിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്ന പല ആഹാരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അകാരണമായി അനുഭവപ്പെടുന്ന പല അസ്വസ്ഥതകള്‍ക്കും കാരണം ഒരു പരിധി വരെ ഇത്തരം ഭക്ഷണങ്ങള്‍ തന്നെയാകാം. ശരീരത്തില്‍ നിന്നു പുറന്തള്ളപ്പെടാതെ ദോഷാംശങ്ങളെ ഉണ്ടാക്കി, ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നവയാണ് ഈ ഗണത്തില്‍പ്പെടുന്നത്. ശരീരത്തില്‍ എത്തിച്ചേരുന്ന ഉടനെ ഇവ ഒരുതരത്തിലുള്ള ലക്ഷണങ്ങളും കാണിക്കുകയോ രോഗങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ ഇവ ശരീരത്തില്‍ അടിഞ്ഞുകൂടി കാലക്രമേണ പലവിധ രോഗങ്ങള്‍ക്കു കാരണമാകുന്നു.

വന്ധ്യത, അന്ധത, ത്വക്രോഗങ്ങള്‍, മാനസിക രോഗങ്ങള്‍, തലകറക്കം, അര്‍ശസ്, ഫിസ്റ്റുല, വയറുവീര്‍പ്പ്, ദഹനക്കുറവ്, തൊണ്ടയുടെ രോഗങ്ങള്‍, വായിലുണ്ടാകുന്ന രോഗങ്ങള്‍, വിളര്‍ച്ച, വെള്ളപ്പാണ്ട്, നീര്, നെഞ്ചെരിച്ചില്‍, വയറിന് എരിച്ചില്‍, മറ്റ് അസ്വസ്ഥതകള്‍, തുമ്മല്‍, വിട്ടുമാറാത്ത ജലദോഷം, ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യങ്ങള്‍, അകാരണമായുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍ എന്നിവ ഒരു പരിധി വരെ ഇത്തരത്തിലുള്ള വിരുദ്ധാഹാരങ്ങള്‍ കഴിക്കുന്നതു കൊണ്ടാണ് ഉണ്ടാകുന്നത്.

ദൈനംദിന ജീവിതത്തില്‍ ഈ ഭക്ഷണശീലങ്ങള്‍ പിന്തുടര്‍ന്നാല്‍ പല ബുദ്ധിമുട്ടുകളും നമ്മള്‍ക്ക് ഒഴിവാക്കാം. തണുത്ത കാലാവസ്ഥയില്‍ തണുത്ത ആഹാരങ്ങള്‍ ഒഴിവാക്കുക. ചൂടുള്ള കാലാവസ്ഥയില്‍ ചൂടുള്ളതും തീക്ഷ്ണവുമായ ആഹാരങ്ങള്‍ ഉപയോഗിക്കരുത്. ദഹനശക്തി കുറഞ്ഞിരിക്കുമ്പോള്‍ ധാരാളം ആഹാരം കഴിക്കുന്നത് അപകടമാണ്‍. വിശന്നിരിക്കുമ്പോള്‍ മാത്രം ആവശ്യത്തിന് ആഹാരം കഴിക്കുക. വിശപ്പില്ലാത്തപ്പോള്‍ ആഹാരം കഴിക്കാതിരിക്കുക. ഭക്ഷണശീലങ്ങളില്‍ പെട്ടെന്നു മാറ്റം വരുത്തരുത്. പടിപടിയായി മാത്രമേ മാറ്റം വരുത്താവൂ. തണുപ്പുള്ളതും ചൂടുള്ളതുമായ സാധനങ്ങള്‍ ഒന്നിച്ച് ഉപയോഗിക്കരുത്.

പാകം ചെയ്തതും അല്ലാത്തതുമായവ ഒന്നിച്ച് ഉപയോഗിക്കാതിരിക്കുക. കേടായ വസ്തുക്കള്‍ കൊണ്ട് ആഹാരമുണ്ടാക്കരുത്. അമിതമായി വെന്തുപോയതോ, നന്നായി വേവാത്തതോ, കരിഞ്ഞുപോയതോ ആയ ആഹാരം കഴിക്കാതിരിക്കുക. പകലുറക്കത്തിനുശേഷം എണ്ണമയമുള്ളതും മധുരമുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. . രാത്രിയില്‍ തൈര് തുടങ്ങിയ തണുത്ത ഭക്ഷണ സാധനങ്ങള്‍ ഉപേക്ഷിക്കുക. മനസിന് ഇഷ്ടമില്ലാത്തവ കഴിക്കാതിരിക്കുക. വിയര്‍പ്പോടുകൂടി തണുത്തവെള്ളം കുടിക്കാതിരിക്കുക, തണുത്ത വെള്ളത്തില്‍ കുളിക്കാതിരിക്കുക. തേനും നെയ്യും വെള്ളവും ഒരേ അളവില്‍ ഒന്നിച്ചുപയോഗിക്കരുത് നന്നായി വ്യായാമം ചെയ്യുന്ന, നല്ല ദഹനശക്തിയുള്ള, ആരോഗ്യമുള്ള ചെറുപ്പക്കാരായ ആള്‍ക്കാര്‍ക്കും മിതമായി ഭക്ഷണം കഴിക്കുന്നവര്‍ക്കും വിരുദ്ധം മൂലം രോഗങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കുറവാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം
പകല്‍ സമയത്ത് ഇടയ്ക്കിടെ ഉറക്കം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് പതിവായി സംഭവിക്കുന്ന ...

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?
വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. അനേകം ആരോഗ്യ ഗുണങ്ങൾ മാമ്പഴത്തിനുണ്ട്. മാങ്ങ ...

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ...

Sleep Divorce:  ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്
ഇന്ത്യക്കാര്‍ക്കിടയില്‍ സ്ലീപ് ഡീവോഴ് ഉയരുന്നതായാണ് 2025ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയില്‍ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം
ഇന്നത്തെ ആധുനിക യുഗത്തില്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ലാപ്ടോപ്പുകള്‍ നമ്മുടെ ...

മള്‍ട്ടി വിറ്റാമിനുകള്‍ നിങ്ങള്‍ കഴിക്കാറുണ്ടോ, ...

മള്‍ട്ടി വിറ്റാമിനുകള്‍ നിങ്ങള്‍ കഴിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം
മള്‍ട്ടി വിറ്റാമിന്‍ കഴിക്കുന്നതിലൂടെ ശരീരത്തിനാവശ്യമായ വിറ്റാമിനുകളും മിനറലുകളും ...

പ്രസവ സമയത്ത് പ്രിയപ്പെട്ട ഒരാള്‍ ഒപ്പം വേണം; ലേബര്‍ ...

പ്രസവ സമയത്ത് പ്രിയപ്പെട്ട ഒരാള്‍ ഒപ്പം വേണം; ലേബര്‍ കംപാനിയന്‍ പകരുന്ന കരുത്ത്
അമ്മയ്ക്ക് മാത്രമല്ല, അച്ഛനാകുവാന്‍ തയ്യാറെടുക്കുന്ന വ്യക്തിക്കും ഈ അനുഭവം ജീവിതത്തെ ...

തിളക്കമാർന്ന കണ്ണിന് വേണം ഇത്തിരി ആരോഗ്യ പരിപാലനം

തിളക്കമാർന്ന കണ്ണിന് വേണം ഇത്തിരി ആരോഗ്യ പരിപാലനം
പ്രതികൂല ഘടകങ്ങളോട്‌ പോരാടി നമ്മുടെ കാഴ്‌ചയെ നമ്മൾ തന്നെ കാക്കണം

കാലാവധി കഴിഞ്ഞ സോപ്പ് ഉപയോഗിക്കുമ്പോള്‍ എന്ത് സംഭവിക്കും? ...

കാലാവധി കഴിഞ്ഞ സോപ്പ് ഉപയോഗിക്കുമ്പോള്‍ എന്ത് സംഭവിക്കും? സോപ്പിനെക്കുറിച്ചും അതിന്റെ കാലാവധിയെക്കുറിച്ചും അറിയണം
കുളിമുറിയില്‍ ഉപയോഗിക്കേണ്ട പ്രധാനപ്പെട്ട വസ്തുക്കളില്‍ ഒന്നാണ് വര്‍ണ്ണാഭമായതും ...

നാവില്‍ തങ്ങി നില്‍ക്കുന്ന മാലിന്യങ്ങളും വായ് നാറ്റവും

നാവില്‍ തങ്ങി നില്‍ക്കുന്ന മാലിന്യങ്ങളും വായ് നാറ്റവും
എല്ലാ ദിവസവും നിങ്ങളുടെ നാവ് വൃത്തിയാക്കുന്നത് ദന്ത ക്ഷയത്തിനും വായ്നാറ്റത്തിനും ...