റബ്ബര്‍ പ്രതിസന്ധിയും ഗള്‍ഫ് പ്രതിസന്ധിയും നേരിടാന്‍ 12, 000 കോടി രൂപ; ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി വീതം നല്കും

റബ്ബര്‍ പ്രതിസന്ധിയും ഗള്‍ഫ് പ്രതിസന്ധിയും നേരിടാന്‍ 12, 000 കോടി രൂപ; ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി വീതം നല്കും

തിരുവനന്തപുരം| JOYS JOY| Last Updated: വെള്ളി, 8 ജൂലൈ 2016 (09:50 IST)
സംസ്ഥാനത്ത് റബര്‍ പ്രതിസന്ധിയും ഗള്‍ഫ് പ്രതിസന്ധിയും നേരിടാന്‍ 12,000 കോടി രൂപയുടെ സാമ്പത്തികമാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിച്ചു.
ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി വീതം നല്‍കാനായി 42 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു.

ന്യൂനപക്ഷ വികസന കോര്‍പ്പറേഷന് 15 കോടി രൂപയും മുന്നോക്കവികസന കോര്‍പ്പറേഷന് 35 കോടി രൂപയും വകയിരുത്തും. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍ നിന്ന് തുക വകയിരുത്തും.
തീവ്രരോഗമുള്ളവരെ പരിചരിക്കുന്നവര്‍ക്ക് 600 രൂപ പെന്‍ഷന്‍ ലഭ്യമാക്കും. വന്‍കിടപദ്ധതികള്‍ നടപ്പാക്കാന്‍ പ്രത്യേക നിക്ഷേപ പദ്ധതി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പത്തു കോടി രൂപ അനുവദിക്കും. ഓട്ടിസം ചികിത്സ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് 20 കോടി രൂപയുടെ സഹായ പദ്ധതി, ഭിന്നലിംഗക്കാര്‍ക്ക് 68 കോടി രൂപയുടെ സഹായം, കോക്ലിയര്‍ ഇംപ്ലാന്റേഷന് പത്ത് കോടി, മാരക രോഗങ്ങള്‍ക്ക് സൌജന്യ ചികിത്സ എന്നിവയും നടപ്പിലാക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :