സജിത്ത്|
Last Updated:
വെള്ളി, 8 ജൂലൈ 2016 (10:58 IST)
സ്ത്രീകളെപോലെതന്നെ പുരുഷന്മാരേയും ബാധിക്കുന്ന ഒരു ക്യാന്‍സറാണ് സ്തനാര്‍ബുദം. ചില തരത്തിലുള്ള ശീലങ്ങളാണ് സ്തനാര്‍ബുദം ഉണ്ടാകാനുള്ള പ്രധാന കാരണം. പാല്‍ പോലുള്ള ചില പാനീയങ്ങള്‍ സ്തനാര്‍ബുദത്തിനു കാരണമാകുന്നുണ്ടെന്നാണ് ചില പഠനങ്ങളില്‍ വ്യക്തമാക്കുന്നത്.
പ്രോട്ടിന്‍ കൂടുതലായി അടങ്ങിയ
വെണ്ണ കഴിക്കുന്നതു മൂലം സ്തനാര്‍ബുദം ഉണ്ടാകുന്നുയെന്ന് ചില പഠനങ്ങള്‍ പറയുന്നു. കൂടാതെ പുഡ്ഡിംഗും സ്തനാര്‍ബുദത്തിലേയ്ക്കു നയിച്ചേക്കാമെന്നും പറയപ്പെടുന്നു. അതുപോലെ മറ്റൊരു പ്രധാന വില്ലനാണ് തൈര്. ഇതിന്റെ അമിത ഉപയോഗം ഈ അസുഖത്തിലേക്ക് നയിക്കും.
അമിതമായ പാലിന്റെ ഉപയോഗവും ക്യാന്‍സറിനു കാരണമാകുമെന്നു പറയുന്നു. പാലില്‍ അടങ്ങിരിക്കുന്ന കാത്സ്യമാണു ഇത്തരത്തിലുള്ള അസുഖത്തിനു വലിയ കാരണമാകുന്നത്. അതുകൊണ്ടു തന്നെ അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതു സ്തനാര്‍ബുദം വരാനുള്ള സാധ്യത കുറയ്ക്കും.