വിശപ്പ് കൂടുതലാണോ ? നിയന്ത്രിക്കാൻ ഈ ഭക്ഷണങ്ങൾക്ക് സാധിക്കും !

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 21 നവം‌ബര്‍ 2019 (19:55 IST)
വണ്ണം കൂടുന്നത് കാരണം വിശപ്പ് നിയന്ത്രിക്കാനാണ് എല്ലാവരും ശ്രമിക്കുക. എത്ര കഴിച്ചാലും വിശപ്പ് മാറാത്തവർ ഉണ്ടാകും. എന്നാൽ വിശപ്പ് അമിതമാകുമ്പോൾ വല്ലതും കഴിച്ച് വിശപ്പ് മാറ്റാം എന്ന് കരുതരുത്. വിശപ്പ് നിയന്ത്രിക്കാൻ വിശക്കുമ്പോൾ ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയാണ് വേണ്ടത്.

എന്നാൽ, വിശപ്പിനെ അകറ്റാൻ എന്ത് തരത്തിലുള്ള ഭക്ഷണം കഴിക്കണമെന്ന് പലർക്കും അറിവില്ല. എന്നാൽ വിശപ്പിനെ നിയന്ത്രിക്കുന്ന ചില ഭക്ഷണസാധനങ്ങൾ ഇത്. ഓട്‌സ്, നട്‌സ്, മുട്ട, കക്കിരി, ആപ്പിൾ, മാതളം തുടങ്ങിയവ വിശപ്പിനെ നിയന്ത്രിക്കുന്ന ഭക്ഷണങ്ങൾ ആണ്. ഇവ കഴിച്ചാൽ ഇടയ്‌ക്കിടക്ക് കഴിക്കുന്നത് ഒഴിവാക്കാം. വിശപ്പ് നിയന്ത്രിക്കുന്ന ഹോര്‍മോണിനെ പരിധിയില്‍ നിര്‍ത്താനുള്ള കഴിവാണ് ഓട്‌‌സിനുണ്ട്.

ഭക്ഷണം കഴിക്കുന്നതിന്റെ അര മണിക്കൂർ മുമ്പ് ഒരു ആപ്പിൾ കഴിച്ചാൽ വിശപ്പ് കുറയും. മുട്ട കഴിച്ചാൽ കൂടുതൽ ഭക്ഷണം കഴിക്കേണ്ടതായി വരില്ല. മുട്ടയിൽ പ്രോട്ടീന്റെ അളവ് കൂടുതലാണ്. അല്‍പം കക്കരി കഴിച്ച്‌ ഒരു ഗ്ലാസ് വെള്ളം കൂടി കുടിച്ചാല്‍ അനാവശ്യമായ വിശപ്പിനെ അകറ്റാമെന്നാണ് പൊതുവേ പറയുന്നത്. മാതളത്തിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും പോളിഫിനോലുകളുമുള്‍പ്പെടെയുള്ള ഘടകങ്ങള്‍ കൊഴുപ്പിനെ എളുപ്പത്തില്‍ എരിയിച്ചുകളയും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :