വെബ്‌ദുനിയ ലേഖകൻ|
Last Modified വ്യാഴം, 21 നവംബര്‍ 2019 (17:50 IST)
വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾക്ക് പേര് നൽകുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഇനി എട്ടിന്റെ പണീ തന്നെ കിട്ടും വിദ്വേഷം നിറക്കുന്നതോ നിയമപരമല്ലാത്തതോ ആയ പേരാണ് വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾക്ക് നൽകുന്നത് എങ്കിൽ ഗ്രൂപ്പിലെ ഓരോ അംഗത്തെയും ആജീവനാന്ത കാലത്തേക്ക് വാട്ട്സ് ആപ്പ് വിലക്കൂം എന്നാണ് പുതിയ റിപ്പോർട്ട്.
ടെക് ബ്ലോഗായാ വാബീറ്റ ഇൻഫോയാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. ഇത്തരത്തിൽ നിരവധി പേരെ വാട്ട്സ് ആപ്പ് അജീവനാന്ത വിലക്ക് ഏർപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. വിലക്ക് ലഭിച്ച പലരും വാട്ട്സ് ആപ്പുമായി നേരിട്ട് ബന്ധപ്പെട്ട സംഭവത്തിൽ വിശദീകരണം നൽകാൻ ശ്രമിച്ചു എങ്കിലും ടേർമ്സ് ആൻഡ് കണ്ടീഷൻസ് ലംഘിച്ചതിനെ തുടർന്ന് വിലക്കേർപ്പെടുത്തിയിരിക്കുന്നു എന്നാണ് വാട്ട്സ് ആപ്പ് നൽകിയിരിക്കുന്ന മറുപടി.