ഒറ്റ ചാർജിൽ 370 കിലോമീറ്റർ: മസില് പെരുപ്പിച്ച് ഫോർഡിന്റെ ആദ്യ ഇലക്ട്രിക് കാർ മസ്റ്റാങ് മാച്ച്-ഇ !

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 21 നവം‌ബര്‍ 2019 (18:14 IST)
തങ്ങളുടെ ആദ്യ ഇലക്ട്രിക് കാറിനെ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫോർഡ്. മാസ് കാർ ബ്രാൻഡായ മസ്റ്റാങ് ബ്രാൻഡിലാണ് വാഹനം പുറത്തിറങ്ങുന്നത് എന്നതാണ് പ്രധാന പ്രത്യേകതകളിൽ ഒന്ന്. സ്റ്റൈലിഷ് ആയ സ്പോർട്ട്സ് കാർ ആയാണ് വാഹനത്തെ ഫോർഡ് വിപണിയിൽ എത്തിക്കുന്നത്. 44,000 ഡോളർ, അതായത് 31 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ മോഡലിന് അന്താരാഷ്ട്ര വിപണിയിൽ വില പ്രതീക്ഷിക്കുന്നത്.

സ്പോർട്ടീവ് ആയ കരുത്തൻ ലുക്കാണ് വാഹനത്തിന് നൽകിയിരികുന്നത്. ബലിഷ്ടമായ പേഷികൾക്ക് സമാനമാണ് വാഹനത്തിലെ ബോഡി ലൈനുകൾ. ഈ ഡിസൈൻ ശൈലിയോട് ചേർന്ന് നിൽക്കുന്ന തരലുള്ള ഹെഡ് ലാമ്പുകൾ കാണാം. 76 കിലോവാട്ട് അവർ, 99 കിലോവാട്ട് അവർ എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളിലാണ് വാഹനത്തിന്റെ വിവിധ വേരിയന്റുകൾ വിപണിയിൽ എത്തുക. ഒറ്റ ചാർജിൽ 370 കിലോമീറ്റർ ദൂരം താണ്ടാൻ വാഹനത്തിന്റെ ഏറ്റവും കുറഞ്ഞ വേരിയന്റിന് സാധിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :