അനുബന്ധ വാര്‍ത്തകള്‍
- കോടികള്‍ പ്രതിഫലം വാങ്ങുന്ന മലയാള നടന്മാര്,16 താരങ്ങള്‍ സിനിമയ്ക്ക് വേണ്ടി വാങ്ങുന്നത്, മുന്നില്‍ മോഹന്‍ലാല്‍ !
- ഭാരം കുറയ്ക്കാന്‍ ദീര്‍ഘനേരം ഭക്ഷണം കഴിക്കാതിരിക്കുന്നത് വിനയായേക്കും!
- 'അമ്മയാകുമ്പോള്‍ കിട്ടുന്ന സന്തോഷം വേറെ ഒന്നിനും കിട്ടില്ല'; മകനൊപ്പം ഷംന കാസിം, ചിത്രങ്ങള്‍ കാണാം
- ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ ചര്‍മത്തിലുണ്ടാകുന്ന രോഗങ്ങള്‍ വരില്ല
- ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉള്ളവര്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്
പല്ല് തേച്ചതുകൊണ്ട് മാത്രം കാര്യമായില്ല; ദന്തക്ഷയം വരാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാനായി ഒന്നും ചെയ്യാത്തവരാണ് അധികം ആളുകളും. ദിവസവും രണ്ടു നേരം പല്ല് തേച്ചതുകൊണ്ട് മാത്രം കാര്യമായില്ല. ഭക്ഷണം കഴിക്കുമ്പോഴും പാനിയങ്ങള്‍ കുടിക്കുമ്പോഴും ചില കാര്യങ്ങളില്‍ ശ്രദ്ധ നല്‍കിയാല്‍ പല്ലിന് യാതൊരു കേടുപാടുകളും വരാതെ സംരക്ഷിക്കാനാകും.
ആദ്യം ശ്രദ്ധിക്കേണ്ടത്. ഏത് തരത്തിലുള്ള ആഹാരം കഴിച്ചാലും വായയും പല്ലും വൃത്തിയാക്കണം എന്നതാണ്. ചായയുടെയും കാപ്പിയുടെയും കാര്യത്തിലാണ് ഇത് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. പല്ലിന് ക്യാവിറ്റീസ് ഉണ്ടാകുന്നതിന് പ്രധാന കാരണം കാപ്പിയോടും, ചായയോടുമുള്ള നമ്മുടെ പ്രിയമാണ്. മധുര പാനിയങ്ങള്‍ ഏതും പല്ലിന് വില്ലന്‍ തന്നെയണ്. അതിനാല്‍ മധുരം അധികമാകാതെ സൂക്ഷിക്കുക.
കാര്‍ബോണേറ്റ് അടങ്ങിയിട്ടുള്ള ശീതള പാനിയങ്ങള്‍ പല്ലുകളുടെ ആരോഗ്യത്തിന് ഏറെ ദോഷകരമാണ്. മധുരം പല്ലില്‍ ക്യാവിറ്റീസ് ഉണ്ടാക്കുമ്പോള്‍. കാര്‍ബോണേറ്റ് പല്ലിന്റെ സ്വാഭാവിക ഇനാമല്‍ നഷ്ടപ്പെടുത്തുന്നു. മദ്യപാനവും പല്ലിനെ നശിപ്പിക്കും. മദ്യപിക്കുമ്പോള്‍ ശരീരത്തില്‍ ജലാംശം നഷ്ടമാകുന്നതിനാല്‍ പല്ലിന്റെ ബലം കുറയുന്നതിന് കാരണമാന്നു.