കട്ടന്‍ ചായ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍, അറിയാം കട്ടന്‍ചായയുടെ ഗുണങ്ങള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 4 ജനുവരി 2024 (17:46 IST)
നമ്മള്‍ മലയാളികളില്‍ പലര്‍ക്കും പ്രിയമേറിയതാണ് കട്ടന്‍ ചായ . ദിവസം ഒരു കട്ടന്‍ ചായ എങ്കിലും കുടിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. നിരവധി ഗുണങ്ങള്‍ കട്ടന്‍ ചായ കുടിക്കുന്നതിലൂടെ ലഭിക്കുന്നു.അതില്‍ പ്രധാനമായും കട്ടന്‍ ചായ കുടിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നതുകൊണ്ടുതന്നെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കട്ടന്‍ ചായ കുടിക്കുന്നത് നല്ലതാണ്.പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും കട്ടന്‍ ചായ സഹായിക്കുന്നു.

കൂടാതെപല്ലിലെ കുറയ്ക്കുന്നതിനും കട്ടന്‍ ചായ കുടിക്കുന്നത് നല്ലതാണ്.ഇത്രയൊക്കെ തന്നെ ആരോഗ്യഗുണങ്ങള്‍ കട്ടന്‍ ചായക്ക് ഉണ്ടെങ്കിലും ദോഷവശങ്ങളും ഇതിനുണ്ട്. അമിതമായി കട്ടന്‍ ചായ കുടിക്കുന്നത് തലവേദന മൈഗ്രൈന്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും അതുപോലെതന്നെ ഉറക്കക്കുറവിനും കട്ടന്‍ ചായ കുടിക്കുന്നത് കാരണമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :