'ഗോള്‍ഡ്' പാതിവെന്ത ടീസര്‍ ! കണ്ടില്ലേ? വീഡിയോയുമായി അല്‍ഫോണ്‍സ് പുത്രന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 4 ജനുവരി 2024 (15:04 IST)
പൃഥ്വിരാജിനെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത 'ഗോള്‍ഡ്' സിനിമയിലെ പുതിയ ടീസര്‍ പുറത്തുവന്നു. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനാണ് ഇതിന് പിന്നില്‍.ലോഗോ ഡിസൈനും കളര്‍ കറക്ഷനും സൗണ്ട് ഡിസൈനും ബിജിഎം ചേര്‍ക്കുന്നതിനും മുമ്പുള്ള പാതിവെന്ത ടീസറാണിതെന്ന് സംവിധായകന്‍ പറയുന്നു.

2022 ഡിസംബര്‍ ഒന്നിന് പ്രദര്‍ശനത്തിന് എത്തിയ ഗോള്‍ഡ് ഇപ്പോഴും വാര്‍ത്തകളില്‍ ഇടം നേടുന്നുണ്ട്. റിലീസായി ഒരു വര്‍ഷം പിന്നിടുമ്പോഴും സിനിമയെക്കുറിച്ച് പറയാനേ അല്‍ഫോണ്‍സ് പുത്രന് നേരമുള്ളൂ. സിനിമയെ കുറിച്ചുള്ള സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം നിരന്തരം മറുപടി കൊടുക്കാറുണ്ട്.പൃഥ്വിരാജ്, നയന്‍താര, സൈജു കുറുപ്പ്, ഷമ്മി തിലകന്‍, വിനയ് ഫോര്‍ട്ട്, ലാലു അലക്‌സ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
ഗോള്‍ഡ് പരാജയമായിരുന്നില്ലെന്നും തിയറ്ററില്‍ മാത്രമാണ് ചിത്രം പരാജയപ്പെട്ടതെന്നും പ്രീ റിലീസിന് 40 കോടി കളക്ട് ചെയ്ത ഏക പൃഥ്വിരാജ് ചിത്രമായിരുന്നു ഗോള്‍ഡ് എന്നും അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :