സുലൈമാനി കുടിച്ചോളൂ, പ്രമേഹം പമ്പ കടക്കും

vishnu| Last Updated: ചൊവ്വ, 23 മാര്‍ച്ച് 2021 (12:15 IST)
കട്ടന്‍ ചായ അഥവാ സുലൈമാനി ജീവിതത്തില്‍ ഒരു നേരമെങ്കിലും കുടിക്കാത്തവര്‍ കുറവാണ്. എന്നാല്‍ ഇത്തരക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത അരോഗ്യ രംഗത്ത് നിന്ന് വരുന്നുണ്ട്. അതായത് കട്ടന്‍ ചായ ശീലമാക്കിയവര്‍ക്ക് പ്രമേഹം പിടിക്കില്ലത്രേ! ഫ്രാമിങ്ഹാം സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരാണ് പുതിയ കണ്ടുപിടുത്തത്തിനു പിന്നില്‍.

കട്ടന്‍ ചായ ജീവിതത്തില്‍ സ്ഥിരമാക്കിയവരുടെ ശരീരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിതമായ് അളവില്‍ നിലനില്‍ക്കുന്നതായി ഇവര്‍ പഠനത്തില്‍ തെളിയിച്ചുകഴിഞ്ഞു. എന്നാല്‍ ഇതിനായി ദിവസവും
കുറഞ്ഞത് മൂന്ന് കപ്പ് കട്ടന്‍ ചായയെങ്കിലും കുടിക്കുന്നവര്‍ക്ക് മാത്രമേ ഈ സവിശേഷമായ പ്രതിരോധം കിട്ടുകയുള്ളു എന്നും ഗവേഷകര്‍ പറയുന്നു.

കട്ടന്‍ചായ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ പ്രത്യേക പങ്കുവഹിക്കുന്നെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഗ്രീന്‍ ടീക്കും ഇതേ കഴിവുണ്ടെന്ന് പഠനം നടത്തിയവര്‍ വ്യക്തമാക്കുന്നു. അതേസമയം പാലൊഴിച്ച ചായ കുടിക്കുന്നത് പ്രമേഹം കുറയ്ക്കാന്‍ ഒരുതരത്തിലും സഹായിക്കില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :