മുളക് കഴിച്ചാല്‍ ജിമ്മില്‍ പേകേണ്ട ആവശ്യമില്ല

  പൊണ്ണാത്തടി , മുളക് കഴിച്ചാല്‍ , മുളക് , ആരോഗ്യം
jibin| Last Updated: ചൊവ്വ, 24 ഫെബ്രുവരി 2015 (18:32 IST)
അമിതമായുള്ള പൊണ്ണത്തടി കുറയാന്‍ എരിവുള്ള ആഹാരം ഉത്തമമാണെന്ന് കണ്ടെത്തല്‍. നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ ധാരാളം മുളകും, കുരുമുളകുമൊക്കെ ചേര്‍ത്താല്‍ അമിതമായ പൊണ്ണാത്തടി വിട്ടകലുമെന്നാണ് വ്യോംമിഗ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ അഭിപ്രായപെടുന്നത്.

അമിതമായി ആഹാരം കഴിക്കുന്നത് മൂലം ശരീരത്തില്‍ കൊഴുപ്പ് അടിയുകയും പൊണ്ണത്തടിക്ക് കാരണമാകുകയും ചെയ്യും. കലോറികൂടിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജം ഉപയോഗിച്ചില്ലെങ്കില്‍ പൊണ്ണത്തടി ഉണ്ടാകും. മെറ്റബോളിസം കുറയുന്നതും പൊണ്ണത്തടിക്ക് കാരണമാകുന്നു. മുളകിലും കുരുമുളകിലും അടങ്ങിയിരിക്കുന്ന കാപ്‌സൈസിന്‍ എന്ന ഘടകമാണ് പൊണ്ണത്തടി കുറയ്ക്കാന്‍ സഹായിക്കുന്നത്.

കാപ്‌സൈസിന്‍ ശരീരത്തിലെ ആവശ്യമില്ലത്ത കൊഴുപ്പിനെ നശിപ്പിക്കുന്നു. മുളകിലും കുരുമുളകിലും അടങ്ങിയിരിക്കുന്ന കാപ്‌സൈസിന്‍ ടൈപ്പ് 2 ഡയബെറ്റീസ്, ഹ്യദ്രോഗങ്ങള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയരോഗങ്ങള്‍ക്കും പരിഹാരമാണ്. ഈ കാരണങ്ങളാല്‍ ധാരാളമായി എരിവ് കഴിക്കാമെന്നാണ് ഗവേഷകര്‍ അഭിപ്രായപെടുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :