ആയുസ് കൂട്ടണോ? എങ്കില്‍ ഉപവസിക്കൂ...

vishnu| Last Updated: തിങ്കള്‍, 2 മാര്‍ച്ച് 2015 (14:54 IST)
ആയുസ് കൂടാനും കൂടുതല്‍ കാലം ആരോഗ്യത്തൊടെ ജീവിച്ചിരിക്കാനും ആഗ്രഹിക്കാത്ത ആരുമില്ല. അതിനായി നിരവധി മരുന്നുകളും പരസ്യത്തില്‍ കാണുന്ന ആരോഗ്യരക്ഷാ പാനീയങ്ങളും ഭക്ഷണങ്ങളും വാങ്ങി കഴിക്കുന്നവരും കുറവല്ല. എന്നാല്‍ ആയുസ് കൂടാന്‍ ഇത്തരം കാശുമുടക്കിയുള്ള് പടയൊരുക്കങ്ങളുടെ ആവശ്യം ഒട്ടുംതന്നെ ഇല്ലെന്ന് പറഞ്ഞാ‍ല്‍ നിങ്ങള്‍ വിശ്വസിക്കുമോ. വിശ്വസിച്ചേ പറ്റു.
ആയുസുകൂടാന്‍ ഉള്ള എളുപ്പവഴി ആണെങ്കിലും അത് നടപ്പിലാക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് ഭക്ഷണപ്രിയര്‍ക്ക്.

കാരണം ഇടക്കിടെ ഉപവാസം ശീലിച്ചാല്‍ ആരോഗ്യത്തോടെ കൂടുതല്‍ കാലം ജീവിക്കാമെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഉപവസിക്കുക എന്നത് കൊണ്ട് ഭക്ഷണം കഴിക്കാതിരിക്കുക എന്നതല്ല അര്‍ഥമാക്കുന്നത്. ആഴചയില്‍ ഒരിക്കലെങ്കിലും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറച്ച് ലഘുവായി മാത്രം കഴിക്കുക എന്നതാണ് ഈ ഉപവസം കൊണ്ട് ഉദ്ദേശിക്കുന്നത്.

ആഴ്ചയില്‍ മൂന്ന് ദിവസം ഇടവിട്ട് ലഘുവായി മാതം ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഇത്തരത്തില്‍ ആരോഗ്യകരമായ ദീര്‍ഘായുസ് ലഭിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളാണ് ഉപവാസവും ദീര്‍ഘായുസും തമ്മിലുള്ള ഈ ബന്ധം കണ്ടെത്തിയത്. കോശങ്ങളുടെ പുനര്‍ നിര്‍മ്മാണത്തിനും ദീര്‍ഘായുസിനും സഹായിക്കുന്ന എസ്‌ഐആര്‍ടി-3 എന്ന ജീനിന്റെയും പ്രോട്ടീനിന്റെയും സാന്നിധ്യം ഇത്തരത്തില്‍ ഉപവസിക്കുന്നവരില്‍ വര്‍ദ്ധിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ ദഹനേന്ദ്രീയ വ്യവസ്ഥയ്ക്കും അതുമായി ബന്ധപ്പെട്ട അവയവങ്ങള്‍ക്കും ഇതുമൂലം വിശ്രമം ലഭിക്കുന്നതായും ഗവേഷകര്‍ മനസിലാക്കി. ഇതും ദീര്‍ഘായുസിന് കാരണമാകുന്നു. 24 പേരില്‍ ആശ്ചകളോളം നടത്തിയ പരീക്ഷണത്തിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. ഇവര്‍ക്ക് ഇടവിട്ടുള്ള ദിവസങ്ങളില്‍ ലഘുവായ ഭക്ഷണങ്ങള്‍ നല്‍കിയാണ് നിരീക്ഷണം നടത്തിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :