ആരാധനയോടെ പച്ചകുത്തുമ്പോള്‍ അറിഞ്ഞിരിക്കണം ആപത്തുകളും

ആരാധനയോടെ പച്ചകുത്തുമ്പോള്‍ അറിഞ്ഞിരിക്കണം ആപത്തുകളും

aparna shaji| Last Updated: ബുധന്‍, 6 ഏപ്രില്‍ 2016 (18:01 IST)
ഏറെ സ്നേഹിക്കുന്നവരുടെയും ഇഷ്ടപ്പെടുന്നവരുടെയും പേരുകൾ ശരീരത്തിൽ പച്ച കുത്താൻ യുവ തലമുറയ്ക്ക് ആവേശമാണ്. ഇതുമാത്രമല്ല, പച്ചകുത്തലിനു വേറെയും അവകാശവാദങ്ങ‌ളുണ്ട്. കാമുകിയുടെ പേര് ശരീരത്തിൽ കുത്തിയാൽ ഇഷ്‌ടം കൂടുമെന്നാണ് യുവത്വത്തിന്റെ അഭിപ്രായം. ആരാധിക്കുന്ന നടന്റെ പേര് നെഞ്ചിൽ കുത്തുമ്പോ‌ൾ കുറച്ച് അഹങ്കാരം കൂട്ടിനു വരും. എന്നാൽ ഈ അത്ര നല്ല കാര്യമല്ല. പച്ച കുത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങ‌ൾ.

പച്ച കുത്തുന്നതെങ്ങനെ?

ശരീരത്തിൽ എന്നെന്നേക്കുമായി നിലനിൽക്കുന്നതാണ് പച്ച കുത്തൽ. സാധാരണയായി കൈയിൽ പിടിക്കുന്ന ചെറിയ ഉപകരണം കൊണ്ടാണ് പച്ച കുത്താറ്. സാധാരണ ചെറിയ സൂചി കുത്തുമ്പോൾ തന്നെ രക്തം പൊടിയാറുണ്ട്. അതുപോലെ തന്നെ പച്ച കുത്തുന്ന ഉപകരണം കൊണ്ട് ശരീരത്തിൽ വരച്ച് തുടങ്ങുമ്പോൾ ചെറിയ തോതിൽ രക്തം വരും.

ഇതുകൊണ്ടുണ്ടാകുന്ന ദോഷങ്ങ‌ൾ

പച്ച കുത്തുന്നതിലൂടെ ശരീരത്തിലെ ചര്‍മ്മം നശിച്ചു തുടങ്ങും. ത്വക്കിന് അണുബാധയേല്‍ക്കുന്നതോടൊപ്പം മറ്റ് പല പ്രശ്നങ്ങ‌ളും കണ്ടു തുടങ്ങും. അലർജി, അണുബാധ, അലർജിയിലൂടെ ത്വക്ക് മുറിഞ്ഞ് പഴുത്ത് വ്രണമായി മാറും. പച്ച കുത്തിയതിലൂടെ ഇത്തരത്തിൽ ഏതെങ്കിലും പ്രശ്നങ്ങ‌ൾ ഉണ്ടെങ്കിൽ ഡോക്ടറെ കാണേണ്ടതാണ്.

പച്ച കുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങ‌ൾ

ശരിയായ രീതിയിൽ പച്ച കുത്തുന്നതിന് ചില കാര്യങ്ങ‌ൾ അറിഞ്ഞിരിക്കണം.

* പച്ചകുത്തുന്നയാള്‍ ഗ്ലൗസ് ധരിക്കുന്നുണ്ടോ?
* ശരിയായ ഉപകരണങ്ങ‌ൾ തന്നെയാണോ ഉപയോഗിക്കുന്നത്?
* പച്ച കുത്താന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങ‌ൾ തിളപ്പിച്ച് അണുവിമുക്തമാക്കിയതിനു ശേഷമാണോ ഉപയോഗിക്കുന്നത്

പച്ചകുത്തികഴിഞ്ഞാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ജോലി തിരക്കിനിടയിലോ മറ്റു പല കാരണങ്ങ‌ൾ കൊണ്ടോ പച്ചകുത്തിയതിനു ശേഷം അത് ശ്രദ്ധിക്കാൻ കഴിയാതെ വരും. എന്നാൽ ആദ്യ ഒരു ആഴ്ചയെങ്കിലും ഇതിന് പ്രത്യേക സംരക്ഷണം നൽകേണ്ടതുണ്ട്.

* 24 മണിക്കൂറിനു ശേഷം മാത്രം ബാൻഡേജ് കളയുക
* പച്ച കുത്തിയ ചര്‍മ്മഭാഗം വൃത്തിയായി സംരക്ഷിക്കുക. ഈ ഭാഗത്ത് വെള്ളം വീഴാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
* ദിവസത്തിൽ പല തവണ പച്ച കുത്തിയ ഭാഗത്ത് മോയ്‌സ്‌ചറൈസര്‍ പുരട്ടുക
* ആദ്യ അഴ്ചയിൽ വെയിൽ കൊള്ളിക്കാതിരിക്കുക
* പുഴയിലോ നീന്തല്‍ക്കുളങ്ങളിലോ കുളിക്കാതിരിക്കുക
* വസ്ത്രം ധരിക്കുമ്പോൾ പച്ചകുത്തിയ ഭാഗത്ത് ഉരസാതെ സൂക്ഷിക്കുക.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?
325 കോടി രൂപയാണ് ചിത്രം നേടിയത്.

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 2200 കുറഞ്ഞതോടെ പവന് 72120രൂപയായി.

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ...

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഫോട്ടോകള്‍ക്ക് താഴെ ആശംസകളും അഭിനന്ദനങ്ങളും നിറയുകയാണ്.

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ ...

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി
ധ്രുവത്തിന്റെ കഥ ആദ്യം മോഹന്‍ലാലിനോടാണ് താന്‍ പറഞ്ഞതെന്ന് എ.കെ.സാജന്‍ ഒരിക്കല്‍ ...

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി ...

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍
നിലമ്പൂര്‍ സ്ഥാനാര്‍ഥിയായി ആരെയും താന്‍ നിര്‍ദേശിക്കുന്നില്ലെന്നാണ് അന്‍വറിന്റെ ...

ശരിക്കും മുട്ട പുഴുങ്ങേണ്ടത് എങ്ങനെയാണ്?

ശരിക്കും മുട്ട പുഴുങ്ങേണ്ടത് എങ്ങനെയാണ്?
ഒന്നോ രണ്ടോ ആഴ്ച ഫ്രിഡ്ജിൽ വച്ച മുട്ടകൾ പുഴുങ്ങാൻ തിരഞ്ഞെടുക്കുക.

കുടലില്‍ നിന്ന് മാലിന്യങ്ങള്‍ പുറംതള്ളാന്‍ ഈ ...

കുടലില്‍ നിന്ന് മാലിന്യങ്ങള്‍ പുറംതള്ളാന്‍ ഈ അഞ്ചുമാര്‍ഗങ്ങള്‍ പ്രയോഗിക്കാം
ഇതിനായി ആദ്യം ചെയ്യേണ്ടത് ഫൈബര്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുകയാണ്.

ശരീരത്തിലെ നിര്‍ജലീകരണം: സൂചന മൂത്രം കാണിക്കും

ശരീരത്തിലെ നിര്‍ജലീകരണം: സൂചന മൂത്രം കാണിക്കും
കൃത്യമായി വെള്ളം കുടിക്കുന്നവരുടെ മൂത്രത്തിനു ഇളംമഞ്ഞനിറം ആയിരിക്കും

വേനല്‍ക്കാലത്ത് എ.സി വൃത്തിയാക്കിയില്ലെങ്കില്‍ പണി കിട്ടും

വേനല്‍ക്കാലത്ത് എ.സി വൃത്തിയാക്കിയില്ലെങ്കില്‍ പണി കിട്ടും
വേനല്‍ക്കാലത്ത് വായുവില്‍ പൂമ്പൊടി പോലെ അലർജിയുണ്ടാക്കുന്ന വസ്തുക്കള്‍, പൊടി, സൂഷ്മ ...

Diabetes Symptoms: പ്രമേഹം അപകടകാരി; ഈ ലക്ഷണങ്ങള്‍ ...

Diabetes Symptoms: പ്രമേഹം അപകടകാരി; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
ദാഹം സാധാരണയേക്കാള്‍ കൂടുതല്‍ തോന്നുന്നത് പ്രമേഹ രോഗത്തിന്റെ പ്രാരംഭ ലക്ഷണമായിരിക്കും