ഒരു മാസമായിട്ടും ദുരൂഹത വിട്ടുമാറാതെ മണിയുടെ മരണം

ഒരു മാസമായിട്ടും ദുരൂഹത വിട്ടുമാറാതെ മണിയുടെ മരണം

ചാലക്കുടി| aparna shaji| Last Modified ബുധന്‍, 6 ഏപ്രില്‍ 2016 (11:39 IST)
കലാഭവൻ മണി മരിച്ചിട്ട് ഒരു മാസമായിട്ടും മരണകാരണം വ്യക്തമാകാതെ ദുരൂഹത തുടരുന്നു. മരണത്തിൽ അസ്വാഭാവികത നിലനിൽക്കുന്ന സാഹചര്യത്തിൽ മരണകാരണം കീടനാശിനിയാണോ കരൾരോഗമാണോയെന്ന് കണ്ടെത്താൻ ആന്തരീകാവയവങ്ങ‌ളുടെ പരിശോധനാഫലം കാത്തിരിക്കുകയാണ് പൊലീസ്.

കരൾരോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന മണി മാർച്ച് ആറിനായിരുന്നു മരണമടഞ്ഞത്. സ്വാഭാവിക മരണമല്ലെന്നും ഒരിക്കലും അദ്ദേഹം ആത്മഹത്യ ചെയ്യില്ലെന്നും അറിയിച്ച് മണിയുടെ കുടുംബം പരാതി നൽകിയതിനെത്തുടർന്ന് മണിയുടെ സഹപ്രവർത്തകരേയും സുഹൃത്തുക്കളേയും സഹായിക‌ളേയും പൊലീസ് പലവട്ടം ചോദ്യം ചെയ്തിരുന്നു. എന്നാൽ വ്യക്തമായ തെളിവുക‌ൾ ഒന്നും ലഭിച്ചിരുന്നില്ല.

രക്തത്തില്‍ മെഥനോളിന്റെ അംശം കണ്ടതിനാല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കാക്കനാട് റീജണല്‍ കെമിക്കല്‍ അനലൈസേഴ്‌സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിൽ ആന്തരീകാവയവങ്ങ‌ളിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെത്തുടർന്ന് മരണത്തിലെ ദുരൂഹത വർദ്ധിക്കുകയായിരുന്നു. എന്നാൽ കീടനാശിനിയുടെ അളവ് സ്ഥിരീകരിക്കാൻ കഴിയാതെ വന്നപ്പോഴാണ് പൊലീസ് കേന്ദ്ര ഫൊറെൻസിക് ലാബിനെ ആശ്രയിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :